ഡിസംബര്‍ ഇരുപതിനു നോളജ് പാര്‍ക്കിനു സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് തുണിയില്‍ പൊതിഞ്ഞ നിലയിലാണ് നവജാതശിശുവിനെ കണ്ടെത്തിയത്.തണുപ്പ് കാരണം കുഞ്ഞിന്റെ അവസ്ഥ വളരെ മോശമായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വിശപ്പും തണുപ്പും കാരണം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു. ഈ സമയത്ത് കുഞ്ഞിനു പാലു നല്‍കാന്‍ ജ്യോതി സന്നദ്ധയറിയുക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. ഉപേക്ഷിച്ചുപോയ മാതാപിതാക്കളെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 26, 2022 10:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കൊടുംതണുപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിന് പോലീസുദ്യോഗസ്ഥന്റെ ഭാര്യ മുലയൂട്ടി
