'പരിശോധന റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. അദ്ദേഹത്തിന്‍റെ ആരോഗ്യനില ഒരു സംഘം ഡോക്ടർമാർ ഇന്ന് വിലയിരുത്തും അതിനു ശേഷം ഡിസ്ചാർജ് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും' മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
Also Read-2021നെ കാത്ത് മഹാദുരന്തങ്ങൾ, കാന്‍സറിന് മരുന്ന്'; വീണ്ടും ചർച്ചയായി ബാബ വാംഗയുടെ പ്രവചനങ്ങൾ
രജിനികാന്തിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും കുറച്ചു കൂടി പരിശോധന ഫലങ്ങൾ എത്താനുണ്ടെന്നും അതിനു ശേഷം മാത്രമെ ഒരു അന്തിമനിഗമനത്തിലെത്താനാകുവെന്നും ഡോക്ടർമാർ പറയുന്നുണ്ട്.
advertisement
Also Read-ജയിലിൽ അനുവദിച്ച 'സ്വകാര്യ സന്ദര്‍ശനത്തിന്' ഭാര്യയെത്തിയില്ല; ലിംഗം മുറിച്ച് തടവുകാരന്‍റെ പ്രതിഷേധം
രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 70കാരനായ രജിനികാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണ്ണാത്തെ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് ദിവസമായി ഹൈദരാബാദിലാണ് രജിനികാന്ത്. ഇതിനിടയിലാണ് ആരോഗ്യനില വഷളായത്.