ജയിലിൽ അനുവദിച്ച 'സ്വകാര്യ സന്ദര്‍ശനത്തിന്' ഭാര്യയെത്തിയില്ല; ലിംഗം മുറിച്ച് തടവുകാരന്‍റെ പ്രതിഷേധം
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഇന്ത്യയിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ ഒരു ജയിലിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയാണ് കൂര്‍പ്പിച്ച സ്പൂൺ ഉപയോഗിച്ച് ലിംഗം ച്ഛേദിച്ചത്. ജയിൽ പരിസരത്തുള്ള ശിവക്ഷേത്രത്തിൽ ഭഗവാന് സമർപ്പിക്കാനായിരുന്നു ഈ കടുംകൈ
ക്രിസ്മസ് രാവിൽ പ്രത്യേകമായി അനുവദിച്ച 'സ്വകാര്യ സന്ദർശനത്തിന്'ഭാര്യ വരാത്തതിന്‍റെ ദേഷ്യത്തിൽ ലിംഗം ച്ഛേദിച്ച് തടവുകാരൻ. സൗത്ത് വെസ്റ്റ് സ്പെയിനിലെ പ്യൂർട്ടോ ഡി സാന്‍റയിലുള്ള ജയിലിലാണ് ഞെട്ടിക്കുന്ന സംഭവം. ക്രിസ്മസ് രാവിന് പങ്കാളികൾക്ക് കോൺജുഗൽ വിസിറ്റ് (conjugal visit)നടത്താൻ അനുവാദം ഉണ്ടായിരുന്നു. വിവാഹിതരായ പങ്കാളികൾക്ക് സ്വകാര്യ നിമിഷങ്ങൾ ചിലവഴിക്കുന്നതിനും ലൈംഗിക കാര്യങ്ങളിൽ ഏർപ്പെടുന്നതിനുമടക്കം പ്രത്യേകമായി അനുവദിക്കുന്ന അധിക സമയമാണിത്.
Also Read-2021നെ കാത്ത് മഹാദുരന്തങ്ങൾ, കാന്‍സറിന് മരുന്ന്'; വീണ്ടും ചർച്ചയായി ബാബ വാംഗയുടെ പ്രവചനങ്ങൾ
ക്രിസ്മസ് ദിനത്തിലും ഇതുപോലെ കോൺജുഗൽ വിസിറ്റിന് അനുവാദം നൽകിയിരുന്നു. എന്നാൽ തന്‍റെ ഭാര്യ സന്ദർശനത്തിന് വിസ്സമ്മതിച്ചു എന്നറിഞ്ഞ തടവുകാരന്‍ ലിംഗം മുറിച്ചു മാറ്റുകയായിരുന്നു എന്നാണ് യുകെ മാധ്യമമായ ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്. രക്തത്തില്‍ കുളിച്ച നിലയിലാണ് ജയിൽ അധികൃതർ ഇയാളെ കണ്ടെത്തുന്നത്. ഉടൻ തന്നെ ജയിലിലെ ഹെൽത്ത് സെന്‍ററിലേക്ക് മാറ്റി. ഇയാളുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. എന്നാൽ മുറിച്ചു മാറ്റിയ അവയവം തുന്നിച്ചേർത്തോ എന്ന കാര്യം സംബന്ധിച്ച് വ്യക്തതയില്ല. തടവുകാരന്‍റെ പേരടക്കമുള്ള വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.
advertisement
ഇയാൾ എന്തിനാണ് തടവില്‍ കഴിയുന്നതെന്നോ ഇയാൾക്ക് മാനസികമായി പ്രശ്നങ്ങള്‍ ഉണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ലെന്നാണ് റിപ്പോർട്ട്. ഇതാദ്യമായല്ല സ്പെയിനിൽ നിന്നും ഇത്തരം വാർത്തകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നേരത്തെ സമാനമായ സംഭവത്തിൽ ഒരു തടവുകാരൻ തന്‍റെ ചെവി കത്തി ഉപയോഗിച്ച് മുറിച്ച് വിഴുങ്ങിയെന്ന വാർത്തയെത്തെയിരുന്നു.
Also Read-പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പീഡനം; കണ്ണൂരിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു
ഇന്ത്യയിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ ഒരു ജയിലിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയാണ് കൂര്‍പ്പിച്ച സ്പൂൺ ഉപയോഗിച്ച് ലിംഗം ച്ഛേദിച്ചത്. ജയിൽ പരിസരത്തുള്ള ശിവക്ഷേത്രത്തിൽ ഭഗവാന് സമർപ്പിക്കാനായിരുന്നു ഈ കടുംകൈ. രക്തത്തിൽ കുളിച്ചു കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ച് ലിംഗം തുന്നിച്ചേർത്തെങ്കിലും ഫലമുണ്ടായില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 27, 2020 11:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ജയിലിൽ അനുവദിച്ച 'സ്വകാര്യ സന്ദര്‍ശനത്തിന്' ഭാര്യയെത്തിയില്ല; ലിംഗം മുറിച്ച് തടവുകാരന്‍റെ പ്രതിഷേധം