2019-20 കാലയളവിൽ നടത്തിയ സർവേ പ്രകാരം, 15 വയസ്സിന് മുകളിലുള്ള 19.9% പുരുഷന്മാരും 0.2% സ്ത്രീകളും മാത്രമാണ് സംസ്ഥാനത്ത് മദ്യപിക്കുന്നത്. 2015-16 കാലയളവിൽ നടത്തിയ സർവേയിൽ 15നും 49നും ഇടയിൽ പ്രായമുള്ള 37% പുരുഷന്മാരും 1.6% സ്ത്രീകളും മദ്യ ഉപഭോക്താക്കളാണെന്നാണ് കണ്ടെത്തിയിരുന്നത്. രണ്ട് റിപ്പോർട്ടുകളും താരതമ്യം ചെയ്യുമ്പോൾ മദ്യപാനികളുടെ എണ്ണത്തിൽ 46% കുറവുണ്ടായിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു.
Also Read- Extramarital affair| വിവാഹേതര ബന്ധം ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ലെന്ന് ഹൈക്കോടതി
advertisement
എങ്കിലും കേരളത്തിലെ പുരുഷന്മാരായ മദ്യപാനികളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ നേരിയ തോതിൽ കൂടുതലാണെന്ന് എൻഎഫ്എച്ച്എസ്-5 സർവേ ചൂണ്ടികാട്ടുന്നു. രാജ്യത്തെ മൊത്തത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിലെ മദ്യ ഉപഭോഗത്തിന്റെ കണക്കുകൾ യഥാക്രമം 18.8% ഉം 1.3% ഉം ആണ്. സർവേ പ്രകാരം, അരുണാചൽ പ്രദേശിലാണ് ഏറ്റവും ഉയർന്ന നിരക്കിൽ (52.7%) മദ്യ ഉപഭോക്താക്കളുള്ളത്. കേരളത്തെപ്പോലെ അയൽ സംസ്ഥാനമായ തമിഴ്നാടും മദ്യ ഉപഭോഗത്തിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
എൻഎഫ്എച്ച്എസ് ഡാറ്റ അനുസരിച്ച് സംസ്ഥാനത്തിന്റെ കുത്തക മദ്യ വിൽപ്പന കൈവശമുള്ള കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ മൊത്തത്തിലുള്ള വിൽപ്പനയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2015-16 ൽ ഐഎംഎഫ്എൽ ബിയർ ഉൾപ്പെടെ 355.95 ലക്ഷം മദ്യം വിറ്റു. 2019-20 ൽ ഇത് 334.08 ലക്ഷമായി കുറഞ്ഞു. എന്നാൽ, കോർപ്പറേഷന്റെ വിറ്റുവരവ് കണക്കനുസരിച്ച് 2015-16 ൽ 11,577 കോടി രൂപയിൽ നിന്നും 2019-20 ൽ 14,707.44 കോടി രൂപയിലേക്ക് ഉയർന്നു. ഈ കാലയളവിൽ മദ്യത്തിന്റെ വിലയും നികുതിയും വർദ്ധിച്ചതാണ് വില ഗണ്യമായി ഉയരാൻ കാരണം.
Also Read- Shocking| വിവാഹാഘോഷത്തിനിടെ കിണറ്റില്‍ വീണു; യുപിയില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം
എക്സൈസ് വകുപ്പിന്റെ വിമുക്തി മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്നാണ് ഇതിന് കാരണമെന്നാണ് ബെവ്കോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ് ശ്യാം സുന്ദർ പറയുന്നത്. പ്രീമിയം ബ്രാൻഡുകളുടെ വിൽപ്പനയിലുള്ള വർദ്ധനവാണ് വരുമാനം വർധിക്കാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
എന്നാൽ ചെറുപ്പക്കാർക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചിട്ടുണ്ട് എന്നും മയക്കുമരുന്നിലേക്ക് മാറിയിരിക്കുന്ന 30 വയസ്സിൽ താഴെയുള്ള ധാരാളം ചെറുപ്പക്കാരെ മദ്യം ഇനി ആകർഷിക്കില്ലെന്നുമാണ് മദ്യരംഗത്ത് ഉള്ളവരുടെ കാഴ്ചപ്പാട്.