Shocking| വിവാഹാഘോഷത്തിനിടെ കിണറ്റില്‍ വീണു; യുപിയില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം

Last Updated:

സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്.

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ (Uttar Pradesh) വിവാഹ ആഘോഷത്തിനിടെ കിണറ്റില്‍ വീണ് (falling into a well) 13 പേര്‍ക്ക് ദാരുണാന്ത്യം. കുഷിനഗര്‍ ജില്ലയിലെ നെബുവ നൗറംഗിയ മേഖലയിലാണ് സംഭവമുണ്ടായത്.  സ്ത്രീകളും കുട്ടികളുമടക്കം മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞതായി ജില്ലാ ഭരണകൂടം അറിയിച്ചു.
വിവാഹവുമായി ബന്ധപ്പെട്ട ഹൽദി ആഘോഷങ്ങൾക്കിടെയാണ് അപകടം സംഭവിച്ചത്. കിണറിന് മുകളിൽ ഇട്ടിരുന്ന സ്ലാബ്  തകര്‍ന്നാണ് അപകടമുണ്ടായതെന്ന് കുശിനഗര്‍ ജില്ലാ മജിസ്ട്രേറ്റ് എസ് രാജലിംഗം പറഞ്ഞു. നിരവധി ആളുകള്‍ മുകളിലേക്ക് കയറിയതോടെ  കിണറിന് മുകളില്‍ ഇട്ടിരുന്ന സ്ലാബ് പൊട്ടുകയായിരുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേരാണ് കിണറിനുള്ളിലേക്ക് വീണത്. ഗ്രാമവാസികളും പൊലീസും ചേർന്ന് 9പേരെ രക്ഷപ്പെടുത്തുകയായിരുന്നു. 13 പേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായമായി നല്‍കുമെന്ന് കളക്ടർ അറിയിച്ചു.
advertisement
അപകടം ഇങ്ങനെ
നൗറംഗിയ ഗ്രാമത്തിലെ പരമേശ്വർ കുശ്‌വാഹയുടെ മകനാണ് ഇന്ന് വിവാഹിതനാകുന്നത്. ബുധനാഴ്ച രാത്രി ഹൽദി ചടങ്ങ് നടക്കുകയായിരുന്നു. കുടുംബത്തിലെയും അയൽ ഗ്രാമങ്ങളിലെയും സ്ത്രീകളും  നിരവധി കുട്ടികളും  ഈ സമയത്ത് ഉണ്ടായിരുന്നു. ചടങ്ങ് കാണാൻ കുറെ സ്ത്രീകളും പെൺകുട്ടികളും കിണറ്റിന്റെയും അതിൽ സ്ഥാപിച്ച സ്ലാബിന്റെയും മുകളിലേക്ക് കയറി. സ്ലാബിന്റെ കാലപ്പഴക്കത്താൽ ഇത്രയും ആളുകളുടെ ഭാരം താങ്ങാനായില്ല. പെട്ടെന്ന് സ്ലാബ് പൊട്ടി അതിൽ നിന്ന സ്ത്രീകളും പെൺകുട്ടികളും കിണറ്റിലേക്ക് വീഴുകയായിരുന്നു. 
advertisement
English Summary: 13 women died after falling into a well during wedding celebrations at a village in Kushinagar district of Uttar Pradesh on Wednesday.The incident took place in Nebua Naurangia. Several women and young girls were standing on the well during haldi ceremony. Suddenly, the iron grille over the well gave way and the women plunged inside.Around 22 women were rescued by villagers and the police, while 13 others could not be saved in time.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Shocking| വിവാഹാഘോഷത്തിനിടെ കിണറ്റില്‍ വീണു; യുപിയില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം
Next Article
advertisement
'പ്രശ്നം ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രം ; ആരെയും കുറ്റം പറയാനിഷ്ടമല്ല; നാട്ടിലെ പ്രവർത്തകരോട് സ്നേഹം'; ഐഷാ പോറ്റി
'പ്രശ്നം ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രം ; ആരെയും കുറ്റം പറയാനിഷ്ടമല്ല; നാട്ടിലെ പ്രവർത്തകരോട് സ്നേഹം'; ഐഷാ പോറ്റി
  • കൊട്ടാരക്കരയിൽ മൂന്ന് തവണ എംഎൽഎ ആയ ഐഷാ പോറ്റി തിരുവനന്തപുരത്ത് കോൺഗ്രസിൽ ചേർന്നു

  • സിപിഎമ്മിലെ ചില ഡിസിഷൻ മേക്കേഴ്സാണ് പ്രശ്നം, പ്രവർത്തകരോട് ഇപ്പോഴും സ്നേഹമുണ്ടെന്ന് പറഞ്ഞു

  • സോഷ്യൽ മീഡിയയിൽ വിമർശനം ഉണ്ടാകുമെങ്കിലും അതു തന്നെ കൂടുതൽ ശക്തയാക്കുമെന്ന് ഐഷാ പോറ്റി

View All
advertisement