TRENDING:

ചീഫ് എഞ്ചിനീയറിൽ നിന്ന് വിജിലൻസ് പിടിച്ചത് 2 കോടി രൂപ; ഫ്ലാറ്റിൽ പരിശോധനക്കെത്തിയപ്പോൾ പുറത്തേക്ക് പറന്നത് അഞ്ഞൂറിന്റെ നോട്ടുകൾ

Last Updated:

ഉദ്യോഗസ്ഥർ വരുന്നത് കണ്ട ചീഫ് എഞ്ചിനീയർ അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ ഫ്ലാറ്റിലെ ജനാലയിൽ നിന്ന് പുറത്തേക്കെറിയുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സർക്കാർ ഉദ്യോഗസ്ഥൻ അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ട് കോടിയിലധികം രൂപ വിജിലൻസ് പിടിച്ചെടുത്തു. ഒഡീഷയിലെ ഗ്രാമീണ റോഡുകളുടെ നിർമാണവുമായിബന്ധപ്പെട്ട വകുപ്പിലെ ചീഫ് എഞ്ചിനീയറായ ബൈകുന്ത നാഥ് സാരംഗിയുടെ കൈയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഇയാൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നുമാത്രം ഒരു കോടി രൂപയാണ് കണ്ടെടുത്തത്. ബാക്കി പണം വിവിധ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് വിജിലൻസ് പിടിച്ചെടുത്തത്.
ഒഡീഷ വിജിലൻസാണ് പരിശോധന നടത്തിയത് (PTI)
ഒഡീഷ വിജിലൻസാണ് പരിശോധന നടത്തിയത് (PTI)
advertisement

ബൈകുന്ത നാഥ് വരവിൽ കവിഞ്ഞ രീതിയിൽ സ്വത്ത് സമ്പാദിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ഇന്ന് പുലർച്ചയോടെയാണ് ബൈകുന്ത നാഥിന്റെ ഫ്ലാറ്റിൽ വിജിലൻസ് പരിശോധനയ്ക്കെത്തിയത്. ഇതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

ഉദ്യോഗസ്ഥർ വരുന്നത് കണ്ട ബൈകുന്ത നാഥ് അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ ഫ്ലാറ്റിലെ ജനാലയിൽ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും വിജിലൻസ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സൂപ്രണ്ട്, 12 ഇൻസ്പെക്ടർമാർ, ആറ് എഎസ്ഐമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Odisha Vigilance Department has recovered around Rs 2.1 crore in cash during simultaneous raids at seven locations all linked to a government employee, Baikuntha Nath Sarangi, chief engineer in the state’s Rural Development Department.

മലയാളം വാർത്തകൾ/ വാർത്ത/India/
ചീഫ് എഞ്ചിനീയറിൽ നിന്ന് വിജിലൻസ് പിടിച്ചത് 2 കോടി രൂപ; ഫ്ലാറ്റിൽ പരിശോധനക്കെത്തിയപ്പോൾ പുറത്തേക്ക് പറന്നത് അഞ്ഞൂറിന്റെ നോട്ടുകൾ
Open in App
Home
Video
Impact Shorts
Web Stories