ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥന നടത്തി ഫ്രാൻസിസ് മാർപാപ്പ. 288 പേരുടെ മരണത്തിന് കാരണമായ ട്രെയിൻ ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുകയും പ്രാർത്ഥനയും അനുശോചനവും അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഒഡീഷയിൽ ദാരുണമായ ട്രെയിൻ ദുരന്തം ഉണ്ടായത്. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമാൻഡൽ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്.
advertisement
Also Read- മരണസംഖ്യ 294 ആയി; അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രി
അപകടത്തിൽ 294 പേർ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ട്രെയിൻ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
20 വർഷത്തിനിടെ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ അപകടമാണ് ഒഡീഷയിലേത്. ഷാലിമാർ – ചെന്നൈ കോറമാൻഡൽ എക്സ്പ്രസ് ലൂപ്പ് ലൈനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിലേക്ക് ഇടിച്ചുകയറി. ബോഗികൾ സമീപത്തെ പാളത്തിലേക്ക് മറിഞ്ഞു. ഇതിനിടെ ആ പാളത്തിലൂടെ വന്ന ബെംഗളൂരു- ഹൗറ എക്സ്പ്രസ് നേരത്തെ വീണുകിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്.