'ഹാസ്യമേവ ജയതെ ' എന്ന സംഘടനയുടെ ഭാഗമായി ചിരി തെറാപ്പിസ്റ്റായ കമലേഷ് മസാലവാലയാണ് ഈ വിചിത്രമായ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ആരുടെയും നിർബന്ധത്തിന് വഴങ്ങാതെ സ്വന്തം തീരുമാനത്തിലാണ് 10,000 പേർ ഈ പരിപാടിയുടെ ഭാഗമാകുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞയ്‍ക്കൊപ്പം പ്രണയബന്ധങ്ങള്‍ക്കില്ലെന്നുമാണ് കുട്ടികള്‍ പ്രതിജ്ഞയിലൂടെ സമ്മതിക്കുന്നത്.
advertisement
'ഈ ദിവസങ്ങളില്‍ അനേകം യുവതീ യുവാക്കള്‍ പ്രണയത്തിലാകുകയും വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. പലരും വീട്ടില്‍ നിന്നും ഒളിച്ചോടിയാണ് വിവഹം കഴിക്കുന്നത്. എന്നാല്‍ അത്തരം ബന്ധങ്ങള്‍ക്ക് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ആയുസുണ്ടാകുകയുള്ളൂ. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതിന് വേണ്ടി അവരെ പ്രേത്സാഹിപ്പിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം'- കമലേഷ് മസാലവാല പറഞ്ഞു. സൂറത്തിലെ 15 സ്‍കൂളുകളിലും കോളജുകളിലുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി കവി മുകുള്‍ ചോക്സി എഴുതിയ കവിതയാണ് കുട്ടികള്‍ പ്രതിജ്ഞയായി ചൊല്ലുക.
