റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ. വാലൻന്റൈൻ ദിനത്തിന് മുൻപുള്ള ഏഴു ദിവസങ്ങൾ ഇങ്ങനെ പോകുന്നു. പ്രണയ ദിനത്തിന് തൊട്ടു മുൻപുള്ള ഹഗ് ഡേ ആണ് ഏറ്റവും അവസാനം. പ്രിയപ്പെട്ടവളെ, അല്ലെങ്കിൽ പ്രിയപ്പെട്ടവനെ സ്നേഹം കൊണ്ട് ആശ്ലേഷിക്കുന്ന ദിവസം. ഈ ദിനത്തിൽ തൻ്റെ പ്രിയപ്പെട്ടവനുമൊത്തുള്ള ആ നല്ല നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് പേളി മാണി. റിയാലിറ്റി ഷോ കാലത്തു തുടങ്ങി, വിവാഹ നിശ്ചയം വരെ എത്തി നിൽക്കുന്ന ശ്രീനിഷുമൊത്തുള്ള പ്രണയ നാൾവഴിയിൽ ചേർത്തുപിടിച്ച നിമിഷങ്ങൾ. "ഓരോ ആശ്ലേഷത്തിനും പിന്നിൽ ഒരു കഥയുണ്ട്" എന്നാണ് ക്യാപ്ഷൻ.
ഇക്കഴിഞ്ഞ ജനുവരി 19നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ നിശ്ചയം. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോയിൽ ഫൈനല്‍ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയില്‍ തുടങ്ങിയ കാത്തിരിപ്പിനാണ് വിവാഹ നിശ്ചയത്തോടെ തിരശീല വീണത്. മാത്രമല്ല ഇരുവരും പേളിഷ് എന്ന പേരിൽ വെബ് സീരീസും തുടങ്ങി. സീരീസ് നാല് എപ്പിസോഡുകൾ പിന്നിട്ടിരിക്കുന്നു.
ഷോ കഴിഞ്ഞാല്‍ പേളിയും, ശ്രീനിഷും ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവര്‍ക്കു മുന്നില്‍ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് ഊഹാപോഹങ്ങളെ തള്ളുകയായിരുന്നു. അധികം വൈകാതെ ഇവരുടെ വിവാഹ ദിനം എത്തുമെന്നാണ് പ്രതീക്ഷ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pearle Maaney, Pearle-Srinish, Pearle-Srinish news, Pearle-Srinish Pearlish, Pearle-Srinish reality show, Pearle-Srinish romance, Pearle-Srinish webseries, Pearle-Srinish wedding, Srinish Aravind