കഴിഞ്ഞയാഴ്ച മുതല്‍ നിരാഹാര സമരം നടത്തുന്ന പ്രാദേശിക മതനേതാവ് ദേവനാഥ് ബാപ്പുവിനെ പിന്തുണച്ചാണ് അവര്‍ കത്തെഴുതിയത്.
"പശുവിനെ രാജ്യമാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെയും കച്ച് ജില്ലയിലെയും നിരവധി മഹന്തകളുടെയും സന്യാസികളുടെയും ദേശീയ ഹിന്ദു സംഘടനകളുടെയും ബജ്രംഗ് ദളിന്റെയും ദേവനാഥ് ബാപ്പുവിന്റെയും നേതാക്കളുടെയും നേതൃത്വത്തില്‍ റാപ്പര്‍ കച്ചില്‍ നടന്ന യോഗത്തിന് ശേഷം 159 എംഎല്‍എമാര്‍ക്ക് അയച്ച കത്തിന് ശരിയായ മറുപടി ലഭിച്ചില്ലെന്ന് ഞാന്‍ മനസ്സിലാക്കി. തുടര്‍ന്ന് ദേവനാഥ് ബാപ്പുവും നിരവധി സാധുക്കളും നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്,'' കത്തില്‍ പറയുന്നു. ''ഒരു ലോക്‌സഭാംഗവും കോണ്‍ഗ്രസ് നേതാവുമായ ഞാന്‍ മഹാരാഷ്ട്ര ചെയ്തത് പോലെ ഗുജറാത്തിലും പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിക്കണമെന്ന് നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,'' അവര്‍ കത്തില്‍ പറഞ്ഞു.
advertisement
2024 സെപ്റ്റംബറില്‍ മഹാരാഷ്ടയിലെ തദ്ദേശീയ ഇനങ്ങളെ സംസ്ഥാന ഗോമാതായി പ്രഖ്യാപിച്ചിരുന്നു.
നിരവധിയാളുകള്‍ പശുക്കളെ ഗോമാതാവായി ആരാധിക്കുന്നുണ്ടെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഏകല്‍ധാമിൽ നിന്നുള്ള ദേവനാഥ് ബാപ്പു കഴിഞ്ഞയാഴ്ച മുതല്‍ കച്ചില്‍ നിരാഹാര സമരം തുടരുകയാണ്.
Summary: Only Congress MP of Gujarat demands to declare cow the state animal. Geniben Nagaji Thakor is the MP who had written to the chief minister