രണ്ട് ദിവസത്തിനിടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 15 ആയി ഉയർന്നെന്നാണ് വിവരം. ബുധനാഴ്ച രാത്രി ജമ്മുകാശ്മീരിലെ പൂഞ്ചിൽ നടന്ന ഷെല്ലാക്രമണത്തിൽ സൈനികൻ വീരമൃത്യുവരിച്ചിരുന്നു. ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യുവരിച്ചത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുവിലും അതിർത്തി മേഖലകളായ രാജസ്ഥാനിലെ ബിക്കനീർ, പഞ്ചാബിലെ ജലന്ധർ എന്നിവിടങ്ങളിലും ലൈറ്റുകളണച്ച് ബ്ലാക്ക് ഔട്ടാക്കി. സാംബ, അഗ്നൂർ ഉൾപ്പെടെ ജമ്മു കാശ്‌മീരിലും പഞ്ചാബിലെ പത്താൻകോട്ടും പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. ഡ്രോൺ ആക്രമണം തിരിച്ചറിഞ്ഞയുടൻ ജമ്മുവിൽ സൈറൺ മുഴക്കി ജനത്തെ ജാഗരൂകരാക്കി.
advertisement
രണ്ട് ചൈനീസ് നിർമിത ജെഎഫ് 17എസ്, എഫ് 16 യുദ്ധവിമാനങ്ങളാണ് തകര്‍ത്തത്. രണ്ട് പാക് പൈലറ്റുമാരെ ഇന്ത്യ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്നും ജമ്മുവിലെ അഖ്നൂരിൽ നിന്നുമാണ് പിടിയിലായത്. അടച്ചിട്ടിരിക്കുന്ന ജമ്മു വിമാനത്താവളമുൾപ്പെടെ ലക്ഷ്യമിട്ടാണ് ഇന്നലെ രാത്രി എട്ട് മണിയോടെ ഡ്രോണുകളും എട്ട് മിസൈലുകളും എത്തിയത്.