പ്രതിപക്ഷം ചിലപ്പോള്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുമെന്നും അവരുടെ കെണിയില്‍ വീഴരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ” പ്രതിപക്ഷ നേതാക്കള്‍ അസ്വസ്ഥരാണ്. അവര്‍ നിങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കും. അതുകൊണ്ട് വായില്‍ നിന്ന് വരുന്ന ഓരോ വാക്കിനും അതിന്റേതായ മൂല്യമുണ്ടെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ മനസിലാക്കണം. അവരുടെ കെണിയില്‍ അകപ്പെടരുത്,” മോദി പറഞ്ഞു.
നേരത്തെ മൈക്കുകളില്‍ നിന്ന് അകലം പാലിക്കണമെന്ന് ബിജെപി എംപിമാരോട് മോദി പറഞ്ഞിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ജോലികള്‍ ചെയ്ത് തീര്‍ക്കുന്നതിലായിരിക്കണം ശ്രദ്ധ വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്‌കാരം, സമുദായം, സിനിമ എന്നിവയെപ്പറ്റിയുള്ള അനാവശ്യ പ്രസ്താനവകള്‍ പരമാവധി കുറയ്ക്കണമെന്നും ബിജെപി നേതൃത്വം പറഞ്ഞിരുന്നു.
advertisement
2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി എംപി പ്രഗ്യാസിംഗ് താക്കൂര്‍ മഹാത്മാ ഗാന്ധിയെപ്പറ്റി നടത്തിയ മോശം പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇത്തരം പ്രസ്താവന നടത്തിയ പ്രഗ്യാംസിംഗ് താക്കൂറിനോട് ഒരിക്കലും ക്ഷമിക്കാനാകില്ലെന്നും മോദി അന്ന് പറഞ്ഞിരുന്നു. കൂടാതെ ഇക്കഴിഞ്ഞ വര്‍ഷമാണ് ബിജെപിയുടെ ദേശീയ വക്താവായ നൂപൂര്‍ ശര്‍മ്മ പ്രവാചകന്‍ മുഹമ്മദ് നബിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 2024 തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ വിവിധ മണ്ഡലങ്ങളിലെ എന്‍ഡിഎ എംപിമാരുമായി ചര്‍ച്ച നടത്തി വരികയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
ബുധനാഴ്ചയാണ് ആദ്യ കൂടിക്കാഴ്ച നടന്നത്. ഉത്തര്‍ പ്രദേശിലെ കിഴക്കന്‍ പ്രദേശത്തെ എംപിമാരുമായാണ് മോദി ചര്‍ച്ച നടത്തിയത്. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം, തമിഴ്‌നാട്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളിലെ എംപിമാരുമായിട്ടാണ് രണ്ടാമത്തെ കൂടിക്കാഴ്ച നടന്നത്. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ മോദി മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിയായ മഹേന്ദ്ര നാഥ പാണ്ഡേ എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യ മീറ്റിംഗ് സംഘടിപ്പിച്ചത്. യുപിയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍പ്പെട്ട വാരണാസി മണ്ഡലത്തില്‍ നിന്നുമാണ് മോദിയും പാര്‍ലമെന്റിലേക്കെത്തിയത്.
കേന്ദ്ര സര്‍ക്കാരിന്റെ വികസനപദ്ധതികളെപ്പറ്റി ജനങ്ങളില്‍ അവബോധമുണ്ടാക്കണമെന്നും പ്രതിപക്ഷത്തിന്റെ വ്യാജ പ്രചരണത്തിനെതിരെ പ്രവര്‍ത്തിക്കണമെന്നുമാണ് മോദി എംപിമാരോട് പറഞ്ഞത്. ” പ്രതിപക്ഷത്തിന്റെ വ്യാജ പ്രചരണങ്ങള്‍ തടയാന്‍ ഓരോ മണ്ഡലത്തിലും സോഷ്യല്‍ മീഡിയ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തണം,” എന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.