സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്കാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിൽ ശനിയും ഞായറും പ്രവർത്തിദിനമാക്കിയത്.
ഈസ്റ്റർ ദിനം പ്രവൃത്തി ദിനമാക്കി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവ്
ഇന്ന് പുറത്തിറങ്ങിയ പുതിയ ഉത്തരവ്
advertisement
സാമ്പത്തികവര്‍ഷത്തിന്റെ അവസാന ദിനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഈ ദിവസങ്ങള്‍ പ്രവൃത്തിദിനമാക്കിയിരിക്കുന്നതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം.
യേശുക്രിസ്തുവിന്റെ ഉയിർപ്പിന്‍റെ ഓര്‍മപുതുക്കുന്ന ദിനമാണ് ഈസ്റ്റര്‍. ക്രൈസ്തവ വിശ്വാസികള്‍ പ്രധാനമായി കാണുന്ന ഈസ്റ്റര്‍ ദിവസം പ്രവൃത്തിദിനമാക്കിയതില്‍ ക്രിസ്ത്യാനികള്‍ ഏറെയുള്ള മണിപ്പൂരില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളത്തിലെ വിവിധ ക്രിസ്ത്യൻ സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നു. രാജീവ് ചന്ദ്രശേഖർ അടക്കമുള്ള ബിജെപി നേതാക്കളും ഈസ്റ്റർ ദിനം പ്രവൃത്തി ദിനമാക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.