TRENDING:

'മണ്ടന്‍ കോമാളികൾ'; അസിം മുനീറിന് നല്‍കിയ ഉപഹാരത്തിൽ പാക്കിസ്ഥാനെ ട്രോളി ഒവൈസി; കയ്യടിച്ച് മന്ത്രി റിജിജു

Last Updated:

ഇന്ത്യക്കെതിരായ 'ഓപ്പറേഷന്‍ ബനിയന്‍ അല്‍ മാര്‍സസി'ന്റെ വിജയമെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഒരു ചിത്രം പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിന് സമ്മാനിച്ചതിനെയാണ് ഒവൈസി പരിഹസിച്ചത്

advertisement
പാക്കിസ്ഥാനെതിരെ പരിഹാസവുമായി ഹൈദരാബാദ് എംപിയും അഖിലേന്ത്യ മജ്‌ലിസ് ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) പ്രസിഡന്റുമായ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യക്കെതിരായ 'ഓപ്പറേഷന്‍ ബനിയന്‍ അല്‍ മാര്‍സസി'ന്റെ വിജയമെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഒരു ചിത്രം പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിന് സമ്മാനിച്ചതിനെയാണ് ഒവൈസി പരിഹസിച്ചത്.
പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ സമ്മാനിച്ച വ്യാജ  ഉപഹാരത്തിന്റെ പേരിലാണ് ഒവൈസി പാകിസ്ഥാനെ പരിഹസിച്ചത്.
പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ സമ്മാനിച്ച വ്യാജ ഉപഹാരത്തിന്റെ പേരിലാണ് ഒവൈസി പാകിസ്ഥാനെ പരിഹസിച്ചത്.
advertisement

ഇന്ത്യയ്‌ക്കെതിരായ 'ഓപ്പറേഷന്‍ ബനിയന്‍ അല്‍ മാര്‍സസ്' എന്ന് അവകാശപ്പെട്ടുകൊണ്ട് 2019-ലെ ചൈനീസ് സൈനിക അഭ്യാസത്തിന്റെ ഒരു ചിത്രമാണ് കരസേനാ മേധാവി അസിം മുനീറിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സമ്മാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വ്യാപകമായ ട്രോളുകള്‍ ഏറ്റുവാങ്ങി. ഫോട്ടോഷോപ്പ് ചിത്രം എന്നാണ് ഒരു കൂട്ടം സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ ഇതിനെ പരിഹസിച്ചത്. പാക്കിസ്ഥാന് കാര്യങ്ങള്‍ ശരിയായി പകര്‍ത്താന്‍ പോലും തലച്ചോറില്ലെന്നും ഇന്ത്യയുമായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ഒവൈസിയും ഈ ട്രോളുകളില്‍ പങ്കുചേര്‍ന്നു.

advertisement

പാക്കിസ്ഥാന്‍ സൈനിക മേധാവിക്ക് തിങ്കളാഴ്ചയാണ് ഷെഹ്ബാസ് ഷെരീഫ് ചിത്രം സമ്മാനിച്ചത്. ഈ മണ്ടന്‍ കോമാളികൾ ഇന്ത്യയുമായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യക്കെതിരായ ദൗത്യത്തിന്റെ വിജയമെന്ന് അവകാശപ്പെട്ടുകൊണ്ട് ചൈനീസ് സൈനിക അഭ്യാസത്തിന്റെ ചിത്രമാണ് അസിം മുനീറിന് നല്‍കിയതെന്നും ഒവൈസി പറഞ്ഞു. കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഇതാണ് പാകിസ്ഥാന്‍ ചെയ്യുന്നത്. അവര്‍ക്ക് ശരിയായ ഒരു ഫോട്ടോ പോലും നല്‍കാന്‍ കഴിയില്ല. കോപ്പിയടിക്കാന്‍ തലച്ചോറ് ആവശ്യമാണ്, അവര്‍ക്ക് അത് പോലും ഇല്ല", അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം മണ്ടത്തരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പാക്കിസ്ഥാന്‍ പറയുന്നത് ആരും ഗൗരവമായി എടുക്കേണ്ടതില്ലെന്നും ഒവൈസി പറയുന്നു.

advertisement

ഒവൈസിയുടെ അഭിപ്രായത്തോട് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും യോജിപ്പ് പ്രകടിപ്പിച്ചു. 'പാക്കിസ്ഥാനെ തുറന്നുക്കാട്ടി'യെന്നും അസദുദ്ദീന്‍ ഒവൈസി നിര്‍ണായക സമയത്ത് യഥാര്‍ത്ഥ ഇന്ത്യക്കാരനായി സംസാരിക്കുന്നുവെന്നും റിജിജു എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ ആഴ്ച്ച അസിം മുനീര്‍ ഉന്നതര്‍ക്കായി ഒരു അത്താഴവിരുന്ന് ഒരുക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുമായുള്ള നാല് ദിവസത്തെ സായുധ പോരാട്ടത്തില്‍ രാഷ്ട്രീയ നേതാക്കള്‍ കാണിച്ച 'ദീര്‍ഘവീക്ഷണത്തിന്' നന്ദി പ്രകടിപ്പിക്കുന്നതിനായി അദ്ദേഹം ആ കൃത്രിമ ചിത്രം അവര്‍ക്ക് സമ്മാനിച്ചു.

കാന്‍വയും ഫോട്ടോഷോപ്പും ഉപയോഗിച്ച് പാക്കിസ്ഥാന്‍ യുദ്ധം ജയിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യക്കാര്‍ ആ പ്രവൃത്തിയെ പരിഹസിച്ചു. കൃത്രിമത്വത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പലരും ചൈനീസ് അഭ്യാസത്തിന്റെ യഥാര്‍ത്ഥ ചിത്രവും പങ്കിട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി അസിം മുനീറിന് 2019-ലെ ഒരു ചൈനീസ് സൈനിക അഭ്യാസത്തിന്റെ ഫോട്ടോ നല്‍കി അത് 'ഓപ്പറേഷന്‍ ബനിയന്‍ അല്‍ മാര്‍സസ്' ആണെന്ന് അവകാശപ്പെടുന്നു. സ്വന്തം സൈനിക നടപടി ആഘോഷിക്കാന്‍ പാക്കിസ്ഥാന്‍ ഇപ്പോള്‍ ഒരു ചൈനീസ് ഡ്രില്‍ ഫോട്ടോ ഉപയോഗിക്കുന്നുവെന്നും അവര്‍ക്ക് സ്വന്തം സൈനിക നടപടിയുടെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പോലും നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും ഒരാള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഷെഹ്ബാസ് ഷെരീഫും അസിം മുനീറും ശരിക്കും അവരുടെ മുഴുവന്‍ രാജ്യത്തെയും വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം എഴുതി.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'മണ്ടന്‍ കോമാളികൾ'; അസിം മുനീറിന് നല്‍കിയ ഉപഹാരത്തിൽ പാക്കിസ്ഥാനെ ട്രോളി ഒവൈസി; കയ്യടിച്ച് മന്ത്രി റിജിജു
Open in App
Home
Video
Impact Shorts
Web Stories