കൊല്ലപ്പെട്ട 26 പേരില്‍ 20 പേരുടെയും പാന്റുകൾ വലിച്ചൂരി അടിവസ്ത്രമോ സ്വകാര്യ ഭാഗങ്ങളോ കാണുന്ന തരത്തിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നതെന്ന് സൈന്യത്തിലെയും ജമ്മു കശ്മീർ പോലീസിലെയും ജമ്മു കശ്മീർ ഭരണകൂടത്തിലെയും ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു സംഘം പറഞ്ഞാതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.
മുസ്ലിമാണെന്ന് പറഞ്ഞവരോട് ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസൻസ് ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ രേഖ ചോദിച്ചുവെന്നും ചിലരോട് കലിമ ചൊല്ലാന്‍ പറഞ്ഞതായും പാന്‍റുകള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടതായും രക്ഷപെട്ടവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ മൂന്ന് പരിശോധനകളിലൂടെ അവരുടെ ഹിന്ദു ഐഡന്റിറ്റികൾ സ്ഥിരീകരിച്ച ശേഷമാണ് ഇരകളെ തീവ്രവാദികൾ അടുത്തുനിന്ന് വെടിവച്ചു കൊലപ്പെടുത്തിയതെന്നും രക്ഷപെട്ടവർ മൊഴി നൽകിയിരുന്നു. ചൊവ്വാഴ്ചത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ ഇരുപത്തിയഞ്ച് പേർ ഹിന്ദുക്കളായിരുന്നു.
advertisement
അതേസമയം ഭീകരാക്രമണത്തെക്കുറിച്ചുള്ള ആന്വേഷണം ശക്തമായി തുടരുകയാണ്. ത്രാൽ, പുൽവാമ, അനന്ത്‌നാഗ്, കുൽഗാം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഭീകരവാദികളോട് അനുഭാവം പ്രകടിപ്പിക്കുന്ന 70 ഓളം പേരെ ജമ്മു കശ്മീർ പോലീസ്, ഇന്റലിജൻസ് ബ്യൂറോ, റോ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത സംഘം ചോദ്യം ചെയ്യുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.കശ്മീരില്‍ നിന്നുള്ള നാല് ഭീകരരുടെ വീടുകള്‍ ഇതിനകം പ്രാദേശിക ഭരണകൂടം തകര്‍ത്തിരുന്നു.