കശ്മീരിലെ ആക്രമണത്തിന് ശേഷം പാക്കിസ്ഥാൻ ഇന്ത്യക്കാർക്കുള്ള വിസ താൽക്കാലികമായി നിർത്തിവച്ചു എന്ന വാർത്തയിൽ പഹൽഗാം ഭീകരാക്രമണത്തെ 'മിലിറ്റന്റ് അറ്റാക്ക്'(ആയുധധാരികൾ നടത്തിയ ആക്രമണം)എന്നാണ് വിശേഷിപ്പിച്ചത്. മാത്രമല്ല കശ്മീരിനെ "ഇന്ത്യൻ ഭരണത്തിലുള്ള കശ്മീർ" എന്നാണ് വാർത്തിയിൽ പറഞ്ഞത്. തീവ്രവാദികൾ എന്ന വാക്ക് ഉപയോഗിക്കുന്നതിന് പകരം "മിലിറ്റന്റ്" എന്ന വാക്ക് ഉപയോഗിക്കുന്നതിനെ കേന്ദ്രം എതിർക്കുകയും തീവ്രവാദികൾ വിനോദ സഞ്ചാരിളെ വെടിവച്ചു കൊല്ലുന്നതിനുമുമ്പ് അവരുടെ മതം ചോദിച്ചെന്ന വസ്തുത റിപ്പോർട്ടിൽ കുറച്ചുകാണിച്ചെന്നും ആരോപിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് യൂട്യൂബ് ചാനലുകൾക്കും ഇന്ത്യ വിലക്ക് ഏർപ്പെടുത്തി. മുൻ ക്രിക്കറ്റർ ഷോയിബ് അക്തർ അടക്കമുള്ളവരുടെ 16 യൂട്യൂബ് ചാനലുകൾക്കാണ് ഇന്ത്യ വിലക്കേർപ്പെടുത്തിയത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 28, 2025 1:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Pahalgam Terror Attack | ഭീകരരെ 'ആയുധധാരികൾ' എന്ന് വിശേഷിപ്പിച്ച് വാർത്ത റിപ്പോർട്ട് ചെയ്തു; ബിബിസിയെ അതൃപ്തി അറിയിച്ച് കേന്ദ്രം