അമേരിക്കയുടെ 'ഫോറിൻ ഏജന്റ്സ് രജിസ്ട്രേഷൻ ആക്ട്' (FARA) പ്രകാരം പുറത്തുവിട്ട ഔദ്യോഗിക രേഖകൾ ഉദ്ധരിച്ചാണ് മാളവ്യ ഈ വിവരങ്ങൾ പങ്കുവെച്ചത്. 2025 മെയ് മാസത്തിൽ ഇന്ത്യ പ്രത്യാക്രമണം ആരംഭിച്ചപ്പോൾ, അത് എങ്ങനെയെങ്കിലും നിർത്താൻ പാക് നയതന്ത്രജ്ഞരും ലോബിയിസ്റ്റുകളും അമേരിക്കൻ പ്രതിനിധികളെ ഫോണിലൂടെയും നേരിട്ടും നിരന്തരം ബന്ധപ്പെട്ടുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. വെടിനിർത്തലിനായി ലോബിയിംഗ് നടത്താൻ ആറ് പ്രമുഖ ലോബിയിംഗ് സ്ഥാപനങ്ങൾക്ക് പാകിസ്ഥാൻ ഏകദേശം 45 കോടി രൂപ (ഏകദേശം 5 മില്യൺ ഡോളർ) നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കണ്ട് പാകിസ്ഥാൻ വിറച്ചതിന്റെ തെളിവാണ് ഈ രേഖകളെന്ന് മാളവ്യ പറഞ്ഞു. വ്യാഴാഴ്ച എക്സിലൂടെ നടത്തിയ പ്രതികരണത്തിൽ ഇന്ത്യയിൽ ഇരുന്ന് പാകിസ്ഥാന്റെ ഭാഷയിൽ സംസാരിക്കുകയും നമ്മുടെ സൈനിക വിജയത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന രാഷ്ട്രീയക്കാർക്കുള്ള മറുപടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം ആസ്ഥാനങ്ങൾ തകർക്കപ്പെടുമെന്ന ഭീതിയിൽ പാകിസ്ഥാൻ ലോകരാജ്യങ്ങൾക്ക് മുന്നിൽ കരയുകയായിരുന്നുവെന്ന് ഈ വെളിപ്പെടുത്തൽ തെളിയിക്കുന്നു.
പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7-നാണ് ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ സിന്ദൂർ' നടത്തിയത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര താവളങ്ങൾ ലക്ഷ്യമാക്കി നടത്തിയ ഈ നീക്കം പാകിസ്ഥാനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. വെടിനിർത്തൽ ഉറപ്പാക്കാൻ പാകിസ്ഥാൻ അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും എത്രത്തോളം ആശ്രയിച്ചു എന്നതിന്റെ കൃത്യമായ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ തീരുമാനങ്ങൾ പാകിസ്ഥാനെ എത്രത്തോളം ഭയപ്പെടുത്തി എന്നതിന്റെ സാക്ഷ്യപത്രമാണ് ഈ രേഖകളെന്ന് ബിജെപി വൃത്തങ്ങൾ അവകാശപ്പെട്ടു.
ആധുനികവും തദ്ദേശീയവുമായ സാങ്കേതികവിദ്യകളാണ് 'ഓപ്പറേഷൻ സിന്ദൂറി'നായി ഇന്ത്യ വിന്യസിച്ചത്. ഉപഗ്രഹങ്ങളുടെയും ഡ്രോണുകളുടെയും സഹായത്തോടെയുള്ള തത്സമയ നിരീക്ഷണവും , അത്യാധുനിക എയർ ഡിഫൻസ് സംവിധാനങ്ങളും ഇന്ത്യ ഉപയോഗിച്ചു. സാധാരണക്കാരെയോ സൈനിക താവളങ്ങളെയോ ലക്ഷ്യം വെക്കാതെ, ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുടെ കേന്ദ്രങ്ങളിൽ മാത്രമാണ് ഇന്ത്യ പ്രഹരമേൽപ്പിച്ചത്. ബഹാവൽപൂർ, മുരിദ്‌കെ, മുസാഫറാബാദ്, കോട്‌ലി എന്നിവിടങ്ങളിലെ ഭീകരവാദ പരിശീലന കേന്ദ്രങ്ങളും ഇന്ത്യ തകർത്തു
