പാര്‍ലമെന്റിനു പുറത്ത് നീലവും അമോലും മഞ്ഞയും ചുവപ്പും സ്പ്രേ അടിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത് ലളിതായിരുന്നു. പിന്നീട് കൂട്ടാളികളുടെ ഫോണുകളുമായി ഓടിപ്പോയ ഇയാള്‍, ഒരു എന്‍ജിഒ നേതാവിന് ഈ ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു. ദൃശ്യങ്ങള്‍ ഭദ്രമായി സൂക്ഷിക്കാനും സംഭവത്തിന് മാധ്യമശ്രദ്ധ കിട്ടിയെന്ന് ഉറപ്പാക്കാനും ലളിത് ഇയാളോട് നിര്‍ദേശിച്ചുവെന്നാണ് വിവരം.
സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലോക്‌സഭയുടെ ശൂന്യവേളയില്‍ ചേംബറില്‍ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്.
advertisement
ലളിത് ഝാ ആണ് മറ്റുള്ള പ്രതികളെ സംഭവത്തിനായി പ്രേരിപ്പിച്ചതെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. മഹാദേവ് റോഡിൽ നിന്ന് പാർലമെന്റ് പാസുകൾ ശേഖരിക്കാൻ മറ്റൊരു പ്രതിയായ സാഗർ ശർമ്മയെ അയച്ചതും ലളിത് ഝായാണ്. സംഭവം മുഴുവൻ ക്യാമറയിൽ പകർത്തി ഫേസ്ബുക്കിൽ സംപ്രേക്ഷണം ചെയ്തതായും വൃത്തങ്ങൾ പറഞ്ഞു. ''ഭീകരാക്രമണമല്ലെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. ഇത്തരത്തിൽ പ്രവർത്തിച്ചാൽ മാധ്യമശ്രദ്ധ ലഭിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു. കഴിഞ്ഞ വർഷവും ഇതിനായി അവർ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടിരുന്നു. ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണിയുടെ കാര്യത്തിൽ അപകടകരമായ ഒന്നും കണ്ടെത്താൻ ഏജൻസികളുടെ അന്വേഷണത്തിന് കഴിഞ്ഞില്ല, ”ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
Summary: The alleged mastermind of the December 13 Parliament security breach incident was arrested on Thursday by Delhi Police.