ആദ്യം മുതൽ പ്രതിപക്ഷത്തെ പരിഹസിച്ചും വിമർശിച്ചും ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമായിരുന്നു മറുപടി പ്രസംഗത്തിൽ ഏറിയ സമയവും പ്രധാനമന്ത്രിയുടെ ഉപയോഗിച്ചത്. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കും. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കും. രാഹുലിന്റെ ഭാരത് മാതാ പരാമർശം വേദനിപ്പിച്ചു. ഭാരത് മാതാവിനെ അപമാനിച്ചവരാണ് കോൺഗ്രസ്. രാജ്യത്തെ മൂന്നായി വെട്ടിമുറിച്ചവരാണ് ഇത് പറയുന്നത്. മണിപ്പൂരിലെ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകും.
Also Read- പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം ശുഭസൂചന; 2024 ൽ NDA റെക്കോർഡുകൾ തകർക്കും: നരേന്ദ്ര മോദി
advertisement
ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മണിപ്പൂരിൽ കലാപം നടന്നത്. മണിപ്പൂരിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണം കോൺഗ്രസാണ്. പ്രതിപക്ഷത്തിന് താൽപര്യം രാഷ്ട്രീയക്കളി മാത്രമാണ്. മണിപ്പൂരിനെ രാഷ്ട്രീയവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
മണിപ്പൂരിനെ കുറിച്ച് സംസാരിക്കാൻ സർക്കാർ തയ്യാറായിരുന്നു. ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഓടിയൊളിച്ചു. ആഭ്യന്തരമന്ത്രി വിഷയത്തിൽ വിശദമായി സംസാരിച്ചതാണ്. മണിപ്പൂർ വികസനത്തിന്റെ പാതയിൽ തിരികെയെത്തുമെന്നും രാജ്യം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷ സഖ്യത്തെ പ്രധാനമന്ത്രി പരിഹസിച്ചു. ഗൃഹപാഠം നടത്താതെയാണ് പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നൽകിയത്. പ്രതിപക്ഷ സഖ്യം I.N.D.I.A അല്ല അഹന്തയാണെന്നും അഹന്ത മുന്നണിയുടെ കവർച്ചക്കട വൈകാതെ പൂട്ടിക്കെട്ടുമെന്നും നരേന്ദ്ര മോദി പരിഹസിച്ചു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.