അതുവഴി കടന്നു പോയ ഒരാൾ സംഭവത്തിന്റെ വീഡിയോ പകർത്തി. ആ വീഡിയോയും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആ വീഡിയോയിൽ ഹരിയാന രജിസ്ട്രേഷനിലുള്ള കാറിൽ നായയെ ചലനമറ്റ രീതിയിൽ കാണാം. താജ്മഹലിന്റെ വെസ്റ്റ് ഗേറ്റ് പാർക്കിംഗ് മാനേജരാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. ആഗ്രയിലെ താജ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം പിന്നാലെ സ്ഥലത്തെത്തി. നായയുടെ ഉടമകൾക്കെതിരെ നടപടി സ്വീകരിച്ചു.
“നായയുടെ ഉടമയായ അജയ് കുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കാർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്” എന്നാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അതുപോലെ തന്നെ ജീവൻ നഷ്ടപ്പെട്ട നായയുടെ ജഡം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് വന്നാൽ മരണകാരണം എന്തായിരിക്കും എന്ന് വ്യക്തമാവും എന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു.