മൂന്ന് ഘട്ടങ്ങളിലായി 70 ദിവസത്തോളം കോടതികള്‍ അടഞ്ഞ് കിടക്കാറുണ്ട്. സര്‍ക്കാര്‍ അവധികള്‍ക്ക് പുറമേയാണ് ഇതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് കൊണ്ടുവന്ന ഇത്തരം അവധികള്‍ ഇപ്പോഴും തുടരുന്നത് നീതി നടപ്പിലാകാന്‍ കാരണതാമസമുണ്ടാക്കുമെന്ന് ഹര്‍ജിക്കാരി വാദിക്കുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ അവരുടെ പൗരന്‍മാരായിരുന്നു ന്യായാധിപന്‍മാര്‍. അവര്‍ക്ക് ബുദ്ധിമുട്ടായതിനാലാണ് മധ്യവേനലവധി നല്‍കിയിരുന്നത്. ഇത് ഇപ്പോഴും തുടരുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
Also Read-ഏകീകൃത സിവിൽ കോഡ്: 'പാർലമെന്റിന് നിർദേശം നൽകാൻ കോടതിക്കാവില്ല': വ്യക്തമാക്കി കേന്ദ്രം
advertisement
ജഡ്ജിമാര്‍ അവധിയെടുക്കുന്നതിനെതിരെയല്ല ഹര്‍ജി, മറിച്ച് മൊത്തം സംവിധാനം പ്രവര്‍ത്തനരഹിതമായി മാറുന്നതിനെതിരെ മാത്രമാണ് ഹര്‍ജിയെന്നും പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നു.
മധ്യവേനല്‍ അവധിക്കാലത്ത് ഒരു മാസം, ദീപാവലിക്ക് രണ്ടാഴ്ച, ക്രിസ്മസിന് ഒരാഴ്ച എന്നിങ്ങനെയാണ് കോടതിയുടെ അവധികള്‍. എന്നാല്‍ അവധിക്കാലങ്ങളില്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക വെക്കേഷന്‍ ബെഞ്ചുകള്‍ പ്രവര്‍ത്തിക്കാറുണ്ട്. ഇത്തരം നീണ്ട അവധികള്‍ എടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കൊളോണിയല്‍ കാലത്തെ രീതികള്‍ തുടരുന്നതിലെ യുക്തിയും ഹര്‍ജി ചോദ്യം ചെയ്യുന്നുണ്ട്.
കോടതിയുടെ 2022ലെ പ്രവര്‍ത്തന ദിവസങ്ങള്‍ കഴിഞ്ഞ നവംബറില്‍ തന്നെ ലഭ്യമാക്കിയിട്ടും ഇപ്പോള്‍ അവധിക്ക് മുന്‍പ് ഹര്‍ജി സമര്‍പ്പിച്ചതെന്തിനെന്ന് ഡിവിഷന്‍ ബെഞ്ച് ജഡ്ജിമാരായ ആര്‍.എന്‍ ലഡ്ഡയും എസ്.വി ഗംഗാപുര്‍വാലയും ചോദിച്ചു.