ബെംഗളുരു റൂറലിൽ ബിജെപി സ്ഥാനാർത്ഥിയായ ദേവഗൗഡയുടെ മരുമകൻ ഡോ. മഞ്ജുനാഥയ്ക്ക് സ്വീകരണം നൽകുന്നുവെന്ന പോസ്റ്ററിലാണ് എൽഡിഎഫ് നേതാക്കളുടെ ചിത്രങ്ങളുള്ളത്. ജെഡിഎസിന്റെ സേവാദൾ നേതാവ് ബസവരാജാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ജെഡിഎസ് ദേശീയ തലത്തിൽ എൻഡിഎക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ ഇടതുമുന്നണിക്കൊപ്പമാണ്.
വ്യാഴാഴ്ച ബെംഗളുരുവിലെ റെയിൽവേ ലേ ഔട്ടിൽ നടത്തിയ പരിപാടിയുടെ പോസ്റ്ററിൽ ആയിരുന്നു കേരളത്തിലെ ജെഡിഎസ് നേതാക്കളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ പരിപാടി നടത്തിയപ്പോൾ സ്റ്റേജിൽ ഇവരുടെ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇത് സേവാദൾ സ്വന്തം നിലയ്ക്ക് ഇറക്കിയ പോസ്റ്റർ ആണെന്നും പാർട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപി പ്രതികരിച്ചത്. സംഭവത്തോട് കേരളത്തിലെ നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
Mar 30, 2024 9:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ആരൊക്കെയാദ് ? മോദിയുണ്ട് ദേവഗൗഡയുണ്ട് മന്ത്രി കൃഷ്ണൻകുട്ടി മാത്യൂ ടി എല്ലാരുണ്ടല്ലോ ബിജെപി പോസ്റ്ററിൽ!
