മൃതദേഹത്തിന് സമീപം നിന്ന മകന്‍ പൂക്കള്‍ മാറ്റി തൊപ്പി എടുത്ത് തന്റെ തലയില്‍ വെച്ച് സല്യൂട്ട് നല്‍കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചപരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ അതേ തൊപ്പി മകളുടെ തലയിലും വെച്ചു കൊടുക്കുന്നുണ്ട്.
അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു ആഗ്ര സ്വദേശിയായ പൃഥ്വി സിങ് ചൗഹാന്‍. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുടുംബത്തിന് 50 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
അതേസമയം കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ചിതാഭസ്മം ഗംഗാനദിയില്‍ നിമഞ്ജനം ചെയ്തു.
ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിരും അപകടത്തില്‍ മരിച്ചു.
