TRENDING:

'കാത്തിരിക്കൂ, പാക് അധിനിവേശ കശ്മീരും ഇന്ത്യയിൽ ലയിക്കും': കേന്ദ്രമന്ത്രി വി.കെ സിംഗ് 

Last Updated:

അക്‌സായി ചിന്‍, അരുണാചല്‍ പ്രദേശിലെ ചില ഭാഗങ്ങള്‍, തെക്കന്‍ ചൈനാക്കടലിലെ ചില ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടുത്തി ചൈന പുതിയ സ്റ്റാന്‍ഡേര്‍ഡ് ഭൂപടം പുറത്തിറക്കിയ പശ്ചാത്തലത്തിലാണ് വികെ സിംഗിന്റെ പ്രസ്താവന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുറച്ച് നാളുകള്‍ക്കുള്ളില്‍ പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയില്‍ ലയിക്കുമെന്ന് കേന്ദ്രമന്ത്രിയും മുന്‍ സൈനിക തലവനുമായ വികെ സിംഗ്. പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുമായി ലയിപ്പിക്കണമെന്ന അവിടുത്തെ ജനങ്ങളുടെ ആവശ്യത്തില്‍ ബിജെപിയുടെ നിലപാട് എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
advertisement

” പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുമായി ലയിക്കും. കുറച്ച് സമയം കൂടി കാത്തിരിക്കൂ,” എന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ദൗസയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അക്‌സായി ചിന്‍, അരുണാചല്‍ പ്രദേശിലെ ചില ഭാഗങ്ങള്‍, തെക്കന്‍ ചൈനാക്കടലിലെ ചില ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടുത്തി ചൈന പുതിയ സ്റ്റാന്‍ഡേര്‍ഡ് ഭൂപടം പുറത്തിറക്കിയ പശ്ചാത്തലത്തിലാണ് വികെ സിംഗിന്റെ പ്രസ്താവന. ചൈനയുടെ ഈ നടപടിയെ ശക്തമായി വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രംഗത്തെത്തിയിരുന്നു. ഇത് അവരുടെ ശീലമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

advertisement

Also Read – ഇനി ആഴക്കടലിന്റെ അങ്ങേത്തലയ്ക്കലേക്ക്; സമുദ്രയാൻ ദൗത്യത്തിനായി മത്സ്യ 6000 അന്തർവാഹിനി

” അവരുടേതല്ലാത്ത പ്രദേശങ്ങള്‍ കൂടിച്ചേര്‍ത്ത് ചൈന ഭൂപടം പുറത്തിറക്കിയിട്ടുണ്ട്. ഇത് അവരുടെ പഴയ ശീലമാണ്. ഇന്ത്യയുടെ ഭാഗങ്ങള്‍ കൂടി ചേര്‍ത്താണ് ഭൂപടം തയ്യാറാക്കിയത്. ഇതിലൂടെ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട. നമ്മുടെ അതിര്‍ത്തിയേതാണെന്ന് സര്‍ക്കാരിന് നല്ല നിശ്ചയമുണ്ട്. അനാവശ്യ വാദമുന്നയിച്ച് മറ്റുള്ളവരുടെ പ്രദേശം കൂടി സ്വന്തമാക്കാമെന്ന് കരുതേണ്ട,” എസ് ജയശങ്കര്‍ പറഞ്ഞു.

advertisement

അതേസമയം പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. സംയുക്ത പരാമര്‍ശങ്ങളില്‍ കശ്മീരിനെ ഉയര്‍ത്തിക്കാട്ടുന്നതില്‍ പാകിസ്ഥാനെയും ചൈനയെയും കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു.

Also Read- ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളുമായി സഖ്യത്തിന് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം

ഇക്കഴിഞ്ഞ മെയില്‍ ഗോവയില്‍ വെച്ച് നടന്ന എസ് സിഒ സമ്മേളനത്തിലും പാകിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. ജമ്മുകശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും അതിനാവശ്യമായ ധനസഹായം നല്‍കുകയും ചെയ്യുന്നതില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രംഗത്തെത്തി. ഈ പ്രദേശത്ത് അനധികൃതമായി കൈയ്യേറിയ പ്രദേശങ്ങള്‍ എന്ന് ഒഴിയുമെന്നും മന്ത്രി ചോദിച്ചിരുന്നു. പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ മുന്നില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

advertisement

പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് കഴിഞ്ഞ വര്‍ഷം ജയശങ്കര്‍ പറഞ്ഞിരുന്നു. ഒരു ദിവസം ഈ പ്രദേശത്തിന് മേല്‍ ഇന്ത്യ അധികാരം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍ വര്‍ധനവ് ഉണ്ടായതായാണ് സര്‍ക്കാര്‍ കണക്കുകൾ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം, പുതിയ റോഡ് കണക്ടിവിറ്റികളുടെ കാര്യത്തില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവയ്ക്കു പിന്നാലെ കശ്മീര്‍ മൂന്നാം സ്ഥാനത്തെത്തി.

മലയാളം വാർത്തകൾ/ വാർത്ത/India/
'കാത്തിരിക്കൂ, പാക് അധിനിവേശ കശ്മീരും ഇന്ത്യയിൽ ലയിക്കും': കേന്ദ്രമന്ത്രി വി.കെ സിംഗ് 
Open in App
Home
Video
Impact Shorts
Web Stories