TRENDING:

പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു; പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം നിര്‍ത്തി വൈദ്യസഹായം ഏര്‍പ്പെടുത്തി നല്‍കി

Last Updated:

അടുത്ത മാസം ഡൽഹി ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് പ്രധാനമന്ത്രി അസുഖബാധിതനായ വ്യക്തിയെ കണ്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൊതുപരിപാടിക്കിടെ കുഴഞ്ഞുവീണ സുരക്ഷാ ഉദ്യോഗസ്ഥന് അടിയന്തര വൈദ്യസഹായം ഏര്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ 3 വിജയത്തില്‍ ബെംഗളൂരുവിലെത്തി ശാസ്ത്രജ്ഞരെ അഭിനന്ദിച്ച ശേഷം രാജ്യ തലസ്ഥാനത്ത് ജനങ്ങളെ അഭിസംബോദന ചെയ്ത് സംസാരിക്കവെയായിരുന്നു സംഭവം.
advertisement

 ചന്ദ്രയാൻ-3: വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി ‘ശിവശക്തി’; പേരിട്ട് പ്രധാനമന്ത്രി

പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന് കുഴഞ്ഞുവീണത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രസംഗം നിര്‍ത്തിയ മോദി തനിക്കൊപ്പമുള്ള ഡോക്ടര്‍മാരോട് അദ്ദേഹത്തെ പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അടുത്ത മാസം ഡൽഹി ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് പ്രധാനമന്ത്രി അസുഖബാധിതനായ വ്യക്തിയെ കണ്ടത്.

ഡോക്ടര്‍മാരെത്തി പരിശോധന തുടങ്ങിയ ശേഷമാണ് മോദി പ്രസംഗം പുനരാരംഭിച്ചത്. ബ്രിക്സ് കൂട്ടായ്മയിൽ പങ്കെടുക്കവേ ചന്ദ്രയാൻ– 3 ദൗത്യം വിജയകരമായതിൽ  തനിക്ക് നിരവധി അഭിനന്ദനങ്ങൾ ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ‘‘ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് കൂട്ടായ്മയിൽ ഞാൻ പങ്കെടുത്തു. ചന്ദ്രയാൻ–3ന്റെ പേരിൽ എനിക്ക് നിരവധി അഭിനന്ദനങ്ങൾ ബ്രിക്സ് കൂട്ടായ്മയിൽ നിന്നും ലഭിച്ചു. ലോകം മുഴവൻ അഭിനന്ദനങ്ങൾ  അറിയിച്ചുകൊണ്ട് സന്ദേശം അയച്ചു’’–പ്രധാനമന്ത്രി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു; പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം നിര്‍ത്തി വൈദ്യസഹായം ഏര്‍പ്പെടുത്തി നല്‍കി
Open in App
Home
Video
Impact Shorts
Web Stories