TRENDING:

പശ്ചിമേഷ്യൻ യുദ്ധം: രാജ്യത്തെ പാചകവാതക ലഭ്യത പ്രധാനമന്ത്രി വിലയിരുത്തി; മന്ത്രിമാരായ ജയശങ്കറും ഹർദീപ് സിംഗ് പുരിയും പങ്കെടുത്തു

Last Updated:

എൽപിജി ഉത്പാദനം പരമാവധി വർദ്ധിപ്പിക്കാൻ റിഫൈനറികൾക്കും പെട്രോകെമിക്കൽ യൂണിറ്റുകൾക്കും മന്ത്രാലയം നിർദ്ദേശം നൽകി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ പാചകവാതക ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുമായി ചർച്ച നടത്തി. ആഭ്യന്തര വിപണിയിലെ ഇന്ധനലഭ്യത സംരക്ഷിക്കുന്നതിനായി 'അവശ്യസാധന നിയമം' സർക്കാർ പ്രാബല്യത്തിൽ വരുത്തി.
News18
News18
advertisement

എൽപിജി ഉത്പാദനം പരമാവധി വർദ്ധിപ്പിക്കാൻ റിഫൈനറികൾക്കും പെട്രോകെമിക്കൽ യൂണിറ്റുകൾക്കും മന്ത്രാലയം നിർദ്ദേശം നൽകി. മറ്റ് ഹൈഡ്രോകാർബൺ സ്രോതസ്സുകൾ എൽപിജി ഉത്പാദനത്തിലേക്ക് തിരിച്ചുവിട്ട് ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സിലിണ്ടറുകൾ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിതരണത്തിൽ പ്രത്യേക മുൻഗണനാ ക്രമവും നിശ്ചയിച്ചിട്ടുണ്ട്. ഗാർഹിക ആവശ്യങ്ങൾക്കുള്ള പിഎൻജി (PNG), ഗതാഗത മേഖലയ്ക്കുള്ള സിഎൻജി (CNG) എന്നിവയ്ക്ക് നൂറ് ശതമാനം വിതരണം ഉറപ്പാക്കും. എന്നാൽ മറ്റ് മേഖലകൾക്ക് കഴിഞ്ഞ ആറുമാസത്തെ ശരാശരി ഉപഭോഗം കണക്കാക്കി നിയന്ത്രിത അളവിൽ മാത്രമേ ഇന്ധനം നൽകുകയുള്ളൂ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അവശ്യ മേഖലകൾക്ക് ആവശ്യാനുസരണം എൽപിജി നൽകുമെന്ന് ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മറ്റ് വാണിജ്യ മേഖലകളിലെ വിതരണം നിയന്ത്രിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പശ്ചിമേഷ്യൻ യുദ്ധം: രാജ്യത്തെ പാചകവാതക ലഭ്യത പ്രധാനമന്ത്രി വിലയിരുത്തി; മന്ത്രിമാരായ ജയശങ്കറും ഹർദീപ് സിംഗ് പുരിയും പങ്കെടുത്തു
Open in App
Home
Video
Impact Shorts
Web Stories