TRENDING:

പകര്‍ച്ചവ്യാധി, ദുരന്തങ്ങള്‍ എന്നിവയ്ക്കിടയിലും ഇന്ത്യ ശക്തമായെന്ന് ബി.ജെ.പി. എംപിമാരോട് പ്രധാനമന്ത്രി

Last Updated:

ബി.ജെ.പി. പാര്‍ലമെന്ററി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: കോവിഡ്-19, ഇന്ത്യ-ചൈന സംഘര്‍ഷം, ചുഴലിക്കാറ്റുകള്‍, ഭൂകമ്പങ്ങള്‍ എന്നിവ പോലെ വളരെ പ്രതിസന്ധി നിറഞ്ഞ സമയങ്ങളിലും ഇന്ത്യ ശക്തമായി ഉയര്‍ന്നു വന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി. എംപിമാരോട് പറഞ്ഞു. ബി.ജെ.പി. പാര്‍ലമെന്ററി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക നിയമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്നിലെ നല്ല ഉദ്ദേശങ്ങൾ ജനങ്ങള്‍ക്ക് മനസ്സിലായി. അതിന്റെ തെളിവാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ മികച്ച പ്രകടനം.
advertisement

മുന്‍ കേന്ദ്രമന്ത്രി പി.പി. ചൗധരിയുടെ ലോക്‌സഭാ മണ്ഡലമായ രാജസ്ഥാനിലെ പാലിയില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ബിജപെിയുടെ പ്രകടനത്തെക്കുറിച്ച് അദ്ദേഹം പ്രത്യേകം സംസാരിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടയിലും പാലിയില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 90 ശതമാനം സീറ്റുകളിലും വിജയിച്ചു.

കോവിഡ് പകര്‍ച്ച വ്യാധിയുടെ കാലത്ത് രാജ്യം വൈറസിന്റെ മാത്രം വെല്ലുവിളികളല്ല നേരിട്ടത്. ചുഴലിക്കാറ്റുകള്‍, ഭൂകമ്പങ്ങള്‍, അതിര്‍ത്തിയിലെ പിരിമുറുക്കങ്ങള്‍ എന്നിവയും നേരിട്ടു. വെട്ടുകിളി ആക്രമണിത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. എന്നിരുന്നാലും ഈ പ്രതിസന്ധികളെ രാജ്യം ശക്തമായി പ്രതിരോധിച്ചു. രാജ്യം കൂടുതല്‍ ശക്തി പ്രാപിച്ചു. പാര്‍ലമെന്ററികാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ യോഗത്തിനു ശേഷം മാധ്യമങ്ങളോട് വിശദീകരിച്ചു.

advertisement

രണ്ടു പതിറ്റാണ്ടിലേറെയായി ഒരു അവധി പോലും എടുക്കാതെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും, ഇപ്പോള്‍ പ്രധാനമന്ത്രി പദവി വഹിക്കുന്നുവെന്നും മോദി പറഞ്ഞതായി മേഘ്വാള്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കൂടാതെ ധനമന്ത്രി നിര്‍മല സീതരാമനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യോഗത്തില്‍ സംസാരിച്ചു. പകര്‍വ്യാധിയുടെ കാലത്ത് മെഡിക്കല്‍ നയതന്ത്രത്തില്‍ ഇന്ത്യയുടെ നിലവാരം ലോകത്ത് ഉയര്‍ന്നുവെന്ന് ജയശങ്കര്‍ പറഞ്ഞു.

ആദ്യം ആന്റിബയോട്ടിക്കുകളും ടെസ്റ്റിങ് കിറ്റുകളും പിന്നീട് വാക്‌സിനും രാജ്യത്തിന് വിതരണം ചെയ്യാന്‍ കഴിഞ്ഞെന്ന് മേഘ്വാള്‍ പറഞ്ഞു. വിദേശത്ത് കുടുങ്ങിക്കിടന്നവരെ രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരാന്‍ കേന്ദ്രം നടത്തിയ 'വന്ദേ ഭാരത്' ഉദ്യമത്തെക്കുറിച്ചും മന്ത്രി പറഞ്ഞതായി മേഘ്വാള്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് രാജ്യത്ത് സാമ്പത്തിക ആഘാതം ഉണ്ടായിട്ടും പൊതുജനങ്ങള്‍ക്ക് അധികനികുതി ചുമത്തിയിട്ടില്ലെന്നും എല്ലാവര്‍ക്കുമായി സമഗ്ര ബജറ്റ് കൊണ്ടുവന്നുവെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയതായി മേഘ്വാള്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: PM Narendra Modi reminds BJP MPs how India stood stronger in the face of a global pandemic. He reminisced how, the nation, batted against other natural calamities while Covid 19 was tightening its grip across the country. He pointed out that the commendable win of BJP in panchayat elections is testimony to how people realised the benefits of farm laws

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
പകര്‍ച്ചവ്യാധി, ദുരന്തങ്ങള്‍ എന്നിവയ്ക്കിടയിലും ഇന്ത്യ ശക്തമായെന്ന് ബി.ജെ.പി. എംപിമാരോട് പ്രധാനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories