വിജയ് ചൗക്ക് മുതല്‍ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന നവീകരിച്ച സെന്‍ട്രല്‍ വിസ്ത അവന്യൂ ഉദ്ഘാടനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർത്തവ്യപഥ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
ബ്രിട്ടിഷ് ഭരണാധികാരി ആയിരുന്ന ജോര്‍ജ് അഞ്ചാമന്‍ രാജാവിനോടുള്ള ബഹുമാന സൂചകമായാണ് കിങ്‌സ് വേ അഥവാ രാജ്പഥ് എന്ന് പേര് ഉപയോഗിച്ചിരുന്നത്. പേരിലെ കൊളോണിയല്‍ സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കര്‍ത്തവ്യപഥ് എന്ന പേര് നല്‍കിയത്.
Also Read-Naval Ensign| കൊളോണിയൽ അടിമത്തത്തിന്റെ അടയാളം ഇനിയില്ല; നാവികസേനയുടെ പുതിയ പതാക ഇതാണ്
advertisement
കനാലിലൂടെയുള്ള പാതകൾ ചുവന്ന ഗ്രാനൈറ്റ് നടപ്പാതകളായി പുതുക്കി പണിതിരിക്കുന്നു. മൊത്തം കനാൽ പ്രദേശത്തിന്റെ 19 ഏക്കർ നവീകരിച്ചതായി മുതിർന്ന സിപിഡബ്ല്യുഡി ഉദ്യോഗസ്ഥൻ പറഞ്ഞു. (സെൻട്രൽ വിസ്റ്റ അവന്യൂവിലെ ബെഞ്ചുകൾ നടപ്പാതകളിലെ ചുവന്ന ഗ്രാനൈറ്റുമായി തടസ്സമില്ലാതെ ചേർത്തു നിർമ്മിച്ചു. ഇപ്പോൾ ആകെ 442 ബെഞ്ചുകൾ ഉണ്ട്.)
നേരത്തെ നിലത്ത് നിരത്തിയിരുന്ന ബജ്‌രി മണലിന് പകരമായി 15.5 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന പുതിയ ചുവന്ന ഗ്രാനൈറ്റ് നടപ്പാതകൾ സൃഷ്ടിച്ചു. (സെൻട്രൽ വിസ്ത അവന്യൂവിലെ ക്രോസ് പാത്ത്‌വേകൾ പുതുക്കിപ്പണിതിരിക്കുന്നു, അവ മൊത്തം 16,500 മീറ്ററാണ്. ഏകദേശം 80 സുരക്ഷാ ഗാർഡുകൾ ഇവിടം നിരീക്ഷിക്കും.)
നേരത്തെ, പുൽത്തകിടിയിൽ വെള്ളം നനയ്ക്കാൻ ഭൂമിക്ക് മുകളിലുടെ പൈപ്പുകളാണ് ഉപയോഗിച്ചിരുന്നത്. അത് വെള്ളം കെട്ടിനില്ക്കുവാനുള്ള കാരണമായിരുന്നു. ഇപ്പോൾ, മൈക്രോ ഇറിഗേഷനും സ്റ്റോം വാട്ടർ ഡ്രെയിനേജ് സംവിധാനവും പുതുതായി അവതരിപ്പിച്ചു. രാജ്പഥിനൊപ്പം, 3.90 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രദേശം ചുറ്റും പച്ചപ്പ് നിറഞ്ഞതാണ്.
നവീകരിച്ച കനാൽ പ്രദേശത്ത് 60 എയറേറ്ററുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മുഴുവൻ സ്ട്രെച്ചിലും 16 പാലങ്ങളുണ്ട്. രണ്ട് കനാലുകളിൽ ബോട്ടിംഗ് അനുവദിക്കും - ഒന്ന് കൃഷിഭവന് സമീപവും മറ്റൊന്ന് വാണിജ്യഭവന് ചുറ്റും.
നേരത്തെ നാവികസേനയുടെ ബ്രിട്ടീഷ് കാലത്തുള്ള പതാക മാറ്റിയിരുന്നു. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക നിലവില്‍ വന്നത്. രാജ്യത്തെ ആദ്യത്തെ സ്വദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് വിക്ഷേപണ വേളയിലാണ് പുതിയ പതാക പ്രകാശനം ചെയ്തത്.
സെന്റ് ജോര്‍ജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പഴയ പതാക. അശോക സ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേന മുദ്രയുള്ളതാണ് പുതിയ പതാക. നേരത്തെ പ്രധാനമന്ത്രിയുടെ വസതി സ്ഥിതി റേസ് കോഴ്സ് റോഡിന്റെ പേര് ലോക് കല്യാണ്‍ മാര്‍ഗ് എന്നാക്കി മാറ്റിയിരുന്നു.