TRENDING:

'ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമം; മുസ്ലീങ്ങളെ വെറും വോട്ടുബാങ്കായി കാണുന്നു'; കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated:

മഹാരാഷ്ട്രയില്‍ 7600 കോടിരൂപയുടെ വികസനപദ്ധതികള്‍ക്ക് തറക്കല്ലിടുന്ന വേളയിലായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഹിന്ദുക്കളെ ഭിന്നിപ്പിക്കാനും സമൂഹത്തില്‍ വിഷം കുത്തിവെയ്ക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങളെ വെറും വോട്ടുബാങ്കായാണ് കോണ്‍ഗ്രസ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ബിജെപി വിജയത്തെപ്പറ്റി സംസാരിച്ച അദ്ദേഹം കോണ്‍ഗ്രസിന്റെ എല്ലാ ഗൂഢാലോചനയും പരാജയപ്പെട്ടതായും പറഞ്ഞു.
advertisement

മഹാരാഷ്ട്രയില്‍ 7600 കോടിരൂപയുടെ വികസനപദ്ധതികള്‍ക്ക് തറക്കല്ലിടുന്ന വേളയിലായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു അദ്ദേഹം പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഒബിസി വിഭാഗത്തിലുള്ളവരും ദളിത് വിഭാഗത്തില്‍പ്പെടുന്നവരും ബിജെപിയെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ബിജെപിയുടെ വിജയം രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

' ഹരിയാനയിലേയും ജമ്മുകശ്മീരിലേയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രാജ്യത്തിന്റെ പൊതുതാല്‍പ്പര്യമാണ് ഹരിയാനയില്‍ കണ്ടത്. കോണ്‍ഗ്രസുകാര്‍ ജനങ്ങളെ വഴിതെറ്റിക്കാനാണ് ശ്രമിക്കുന്നത്,'' മോദി പറഞ്ഞു.

advertisement

'' കോണ്‍ഗ്രസ് തങ്ങളുടെ സംവരണ സ്വപ്‌നങ്ങള്‍ തകര്‍ക്കുമെന്ന് രാജ്യത്തെ ദളിതര്‍ക്ക് മനസിലായി. രാജ്യത്തെ കര്‍ഷകരെയും കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ ഹരിയാനയിലെ കര്‍ഷകര്‍ക്ക് അറിയാം ആരാണ് അവരുടെ വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കിയതെന്ന്. ബിജെപി ഭരണത്തില്‍ അവര്‍ തൃപ്തരാണ്. ഹരിയാനയില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ് എല്ലാ അടവും പയറ്റി. എന്നാല്‍ കോണ്‍ഗ്രസിന്റെ ആഗ്രഹം നടപ്പാക്കാന്‍ ഹരിയാനയിലെ ജനങ്ങള്‍ തയ്യാറായില്ല,'' അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്തമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് വീണ്ടും തെളിയിക്കപ്പെട്ടു. സമൂഹത്തെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ പദ്ധതിയിടുന്നത്. അധികാരത്തില്‍ വീണ്ടും തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന അവര്‍ വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

advertisement

മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യമാണ്. ഇതേപ്പറ്റിയും മോദി പ്രതികരിച്ചു.

'' കോണ്‍ഗ്രസ് വിദ്വേഷ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്. അതിലൂടെ രാജ്യത്തെ നശിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനാല്‍ നാമെല്ലാവരും വളരെയധികം ജാഗ്രത പാലിക്കണം. സമൂഹത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഇത്തരം രാഷ്ട്രീയകക്ഷികള്‍ക്ക് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ചുട്ടമറുപടി കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഒന്നിച്ച് ബിജെപി-മഹായുതി സര്‍ക്കാരിന് വോട്ട് ചെയ്യണം. അതിലൂടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകും,'' മോദി പറഞ്ഞു.

'' പത്ത് മെഡിക്കല്‍ കോളേജുകളാണ് മഹാരാഷ്ട്രയ്ക്ക് ലഭിക്കാന്‍ പോകുന്നത്. നാഗ്പൂരിലെ ഡോ. ബാബാ സാഹേബ് അംബേദ്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരണത്തിന് തുടക്കം കുറിച്ചു. കൂടാതെ ഷിര്‍ദ്ദി വിമാനത്താവളത്തിലെ പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ കെട്ടിടത്തിന്റെ തറക്കല്ലിടലും നടന്നു,'' മോദി പറഞ്ഞു.

advertisement

മെട്രോ സേവനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും. കൂടാതെ മഹാരാഷ്ട്രയിലെ എയര്‍പോര്‍ട്ടുകള്‍ നവീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിസ്ഥാനസൗകര്യ വികസനം, സോളാര്‍ എനര്‍ജി എന്നീ മേഖലകളിലെ വിവിധ പദ്ധതികള്‍ സംസ്ഥാനത്ത് ഉടനെ നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

'' ഏറ്റവും വലിയ കണ്ടെയ്‌നര്‍ തുറമുഖമായ വാധ്വാന്‍ തുറമുഖത്തിനും തറക്കല്ലിട്ടു. ഇത്രയും വലിയ രീതിയില്‍ മഹാരാഷ്ട്രയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. കോണ്‍ഗ്രസ് ഭരണകാലത്ത് സംസ്ഥാനത്തുടനീളം വിവിധ മേഖലകളില്‍ അഴിമതിയായിരുന്നു അരങ്ങേറിയിരുന്നത്,'' മോദി പറഞ്ഞു.

''മറാത്തി ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിച്ചിട്ടുണ്ട്. ഇതിലൂടെ മഹാരാഷ്ട്രയിലെ ജനങ്ങളുടെ ഏറെനാളത്തെ സ്വപ്‌നമാണ് സഫലമായത്. അതിന്റെ ആഘോഷത്തിലാണ് സംസ്ഥാനത്തെ ജനങ്ങള്‍. നിരവധി പേരാണ് അവരുടെ സന്തോഷം പങ്കുവെച്ച് എനിക്ക് സന്ദേശങ്ങള്‍ അയച്ചത്. നിങ്ങളുടെ അനുഗ്രഹത്താലാണ് ഇതെല്ലാം ചെയ്യാന്‍ കഴിഞ്ഞത്,'' മോദി കൂട്ടിച്ചേര്‍ത്തു.

advertisement

പ്രധാനമന്ത്രിയ്‌ക്കെതിരെ തിരിഞ്ഞ് കോണ്‍ഗ്രസ്

പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്തെത്തി. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാര്‍ പരിപാടി രാഷ്ട്രീയ പ്രഭാഷണം നടത്താനുള്ള വേദിയാക്കി പ്രധാനമന്ത്രി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'' പ്രധാനമന്ത്രി ഒരു സര്‍ക്കാര്‍ പരിപാടിയെ രാഷ്ട്രീയ പ്രഭാഷണം നടത്താനുള്ള വേദിയാക്കി മാറ്റിയത് എന്തിനാണ്? നികുതിദായകരുടെ പണം രാഷ്ട്രീയ പ്രസംഗത്തിനായി ഉപയോഗിക്കാന്‍ പാടില്ല. അതിനായി അദ്ദേഹത്തിന് ബിജെപിയുടെ വേദി ഉപയോഗിക്കാം,'' പവന്‍ ഖേര എക്‌സില്‍ കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
'ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമം; മുസ്ലീങ്ങളെ വെറും വോട്ടുബാങ്കായി കാണുന്നു'; കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി
Open in App
Home
Video
Impact Shorts
Web Stories