Also Read- സംസ്ഥാനത്ത് ഇന്ന് ബലിപ്പെരുന്നാൾ; പ്രാർഥനാനിർഭരമായി ഈദ് ഗാഹുകൾ
advertisement
വിവിധ രാഷ്ട്രത്തലവന്മാർക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും പ്രധാനമന്ത്രി ഈദ് ആശംസ നേർന്നു. സൗഹൃദരാജ്യമായ ബഹ്റൈനിലെ ജനങ്ങളെയും അദ്ദേഹം ആശംസകൾ അറിയിച്ചു.
ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മുസ്ലിംകൾ ആഘോഷിക്കുന്ന ഈദ് അൽ അദ്ഹ ത്യാഗത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെ ഓർമിപ്പിക്കുന്നതാണെന്നും സമാധാനപൂർണമായ ലോകം കെട്ടിപ്പടുക്കാൻ ഈ മൂല്യങ്ങൾ സഹായകരമാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
കുവൈറ്റ് അമീറിനും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കും പ്രധാനമന്ത്രി ആശംസകള്‍ നേർന്നു.
ആശംസകൾ നേർന്ന് രാഷ്ട്രപതി
ബലിപെരുന്നാൾവേളയില് രാജ്യത്തെ എല്ലാവര്ക്കും പ്രത്യേകിച്ച് മുസ്ലീം സഹോദരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുവെന്ന് പ്രസിഡന്റ് ദ്രൗപദി മുര്‍മു. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും നിസ്വാര്‍ഥ സേവനത്തിന്റെയും പാത പിന്തുടരാന് ബക്രീദ് നമ്മെ പ്രേരിപ്പിക്കുന്നു. സമൂഹത്തില്‍ പരസ്പരം സാഹോദര്യവും സൗഹാര്‍ദവും വളര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
ത്യാഗസ്മരണകളോടെ മുസ്ലിം സമൂഹം രാജ്യത്ത് ഇന്നു ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. ഇബ്രാഹിം നബിയുടെയും മകന് ഇസ്മായീല്‍ നബിയുടെയും ത്യാഗപൂര്‍ണമായ ജീവിതവും അല്ലാഹുവിലേക്കുള്ള സമര്‍പ്പണവുമാണ് ബലിപെരുന്നാള്‍ നല്കുന്ന സന്ദേശം. ഹജ് കര്‍മത്തിന്റെ പരിസമാപ്തി കൂടിയാണ് പെരുന്നാള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍ ആഘോഷം. വിവിധ മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം സംസ്ഥാനത്ത് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.