TRENDING:

'കരുത്തിന്റെയും പ്രതിബദ്ധതയുടെയും നെടുംതൂൺ': കരസേനാ ദിനത്തിൽ സൈനികരെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated:

സൈനികര്‍ ശക്തിയുടെയും പ്രതിരോധത്തിന്റെയും നെടുംതൂണ്‍ ആണെന്ന് മോദി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: രാജ്യത്തെ സൈനികരുടെ പ്രതിബദ്ധതയേയും ത്യാഗത്തെയും പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികര്‍ ശക്തിയുടെയും പ്രതിരോധത്തിന്റെയും നെടുംതൂണ്‍ ആണെന്ന് മോദി പറഞ്ഞു. ദേശീയ കരസേന ദിനത്തോട് അനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
advertisement

''ഈ കരസേന ദിനത്തില്‍ രാജ്യത്തെ സൈനിക ഉദ്യോഗസ്ഥരുടെ അചഞ്ചലമായ ധൈര്യത്തെയും ത്യാഗത്തെയും രാജ്യം ആദരിക്കുന്നു. അവരുടെ ധൈര്യത്താലാണ് നമ്മുടെ പരമാധികാരം സംരക്ഷിക്കപ്പെടുന്നത്. ശക്തിയുടെയും പ്രതിബദ്ധതയുടെയും നെടുതൂണ്‍ ആണ് സൈനിക ഉദ്യോഗസ്ഥര്‍,'' എന്ന് മോദി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.

എല്ലാ വര്‍ഷവും ജനുവരി 15നാണ് ഇന്ത്യ ദേശീയ കരസേനാ ദിനം ആഘോഷിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ ആദ്യ മേധാവിയായി (Commander-in-Chief) ഫീല്‍ഡ് മാര്‍ഷല്‍ കോദണ്ടേര മടപ്പ കരിയപ്പ (കെ. എം. കരിയപ്പ) ചുമതലയേറ്റ ദിവസത്തെ അനുസ്മരിച്ചാണ് ദേശീയ കരസേനാ ദിനം ആചരിക്കുന്നത്.

advertisement

വരും തലമുറകള്‍ക്ക് ഇന്ത്യന്‍ കരസേന നല്‍കിയ സംഭാവനകളും ത്യാഗങ്ങളും മനസ്സിലാക്കാനും ഈ ആഘോഷങ്ങള്‍ക്കൊണ്ട് സാധിക്കുന്നു. എല്ലാ വര്‍ഷവും, ഡല്‍ഹി കന്റോണ്‍മെന്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ സൈനിക പരേഡും മറ്റ് നിരവധി കരസേന ആയോധന പ്രദര്‍ശനങ്ങളും നടത്തിക്കൊണ്ടാണ് ഈ ദിനം ആഘോഷമാക്കുന്നത്.

ദേശീയ കരസേനാ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

1895 ഏപ്രില്‍ 1ന് ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ രാജ്യത്ത് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി സ്ഥാപിതമായി. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായതിനുശേഷം, 1949 ജനുവരി 15നാണ് രാജ്യത്ത് ആദ്യമായി കരസേന മേധാവിയെ നിയമിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍-ഇന്‍-ചീഫ് ആയിരുന്ന ജനറല്‍ ഫ്രാന്‍സിസ് ബുച്ചര്‍ പിന്‍വാങ്ങിയപ്പോള്‍, ലഫ്റ്റനന്റ് ജനറല്‍ കെ.എം കരിയപ്പ 1949ല്‍ ഇന്ത്യന്‍ സായുധ സേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫായി ചുമതലയേറ്റു. ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാനപ്പെട്ട അധികാര കൈമാറ്റം നടന്ന ഈ ദിവസമാണ് കരസേന ദിനമായി ആചരിക്കുന്നത്. രാഷ്ട്രത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കൂടിയാണ് ഈ ദിനം ആചരിക്കുന്നത്.

advertisement

ഇന്ത്യയില്‍ ദേശീയ കരസേനാ ദിനം എങ്ങനെയാണ് ആചരിക്കുന്നത്?

ഇന്ത്യന്‍ കരസേന ഒരു യുദ്ധ-നേതൃത്വ സംഘമായി മാറിയതിനെ തുടർന്ന് രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യന്‍ സൈന്യം പ്രധാന പങ്ക് വഹിക്കുന്നു. ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിലെ 'അമര്‍ ജവാന്‍ ജ്യോതി'യില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ദിനം കൂടിയാണ് ഇന്ന്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചതിന് ശേഷം, സൈനിക പ്രകടനങ്ങളോടുകൂടിയ ഗംഭീരമായ പരേഡും കരസേന നടത്തുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ ദിവസം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ കരസേനയുടെ സൈനികാഭ്യാസ പ്രകടനങ്ങള്‍ നടക്കാറുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ ആധുനിക സാങ്കേതികവിദ്യയും നേട്ടങ്ങളും ഇതില്‍ ഉയര്‍ത്തിക്കാട്ടും. ഡിവിഷന്‍ ക്രെഡന്‍ഷ്യലുകള്‍, സേനാ മെഡലുകള്‍ തുടങ്ങിയ ധീരതയ്ക്കുള്ള ബഹുമതികള്‍ ഈ ദിനത്തില്‍ വിതരണം ചെയ്യും. കൂടാതെ പരമവീര ചക്ര, അശോക് ചക്ര മെഡലുകള്‍ ലഭിച്ച സൈനികരും പ്രതിനിധികളും എല്ലാ വര്‍ഷവും കരസേനാ ദിന പരേഡില്‍ പങ്കെടുക്കാറുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
'കരുത്തിന്റെയും പ്രതിബദ്ധതയുടെയും നെടുംതൂൺ': കരസേനാ ദിനത്തിൽ സൈനികരെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Open in App
Home
Video
Impact Shorts
Web Stories