അതേസമയം, ആശ്വാസമായി രാജ്യത്തെ കോവിഡ് കണക്കുകൾ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,00,636 ആണ്. 2,427 പേർ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3.50 ലക്ഷമായി. 2,89,09,975 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 2,71,59,180 പേർ ഇതുവരെ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിൽ 1,74,399 പേർ കോവിഡ് മുക്തരായി ആശുപത്രി വിട്ടു. തമിഴ്നാട്ടിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 20,421 പേർക്കാണ് കോവിഡ് ബാധിച്ചത്. രണ്ടാമത് കേരളത്തിലാണ്. 14,672 പേർ കോവിഡ് ബാധിതരായി. മഹാരാഷ്ട്ര- 12,557, കർണാടക- 12,209, ആന്ധ്രപ്രദേശ്- 8,976 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ കണക്കുകൾ.
advertisement
ഇന്നലെ റിപ്പോർട്ട് ചെയ്ത 1,00,636 കേസുകളിൽ 68.4 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്ടിൽ നിന്നു മാത്രമാണ് 20.29 ശതമാനം കേസുകളും. കേരളത്തില്‍ ഇന്നലെ 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.