TRENDING:

COVID 19| കോവിഡ് പ്രതിരോധ പ്രവർത്തനം: റിലയൻസിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Last Updated:

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 500 കോടി രൂപ സംഭാവനയായി നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കുവഹിക്കുന്ന റിലയൻസിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വീറ്റിലൂടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചത്.
advertisement

'കോവിഡ് 19നെതിരായ പോരാട്ടത്തിൽ റിലയൻസ് മികച്ച സംഭാവനയാണ് നൽകുന്നത്. ആരോഗ്യ രംഗത്തായാലും ജനങ്ങള്‍ക്ക് സഹായം ഒരുക്കുന്ന കാര്യത്തിലായാലും അവർ നന്നായി പ്രവർത്തിക്കുകയാണ്. കൊറോണ വൈറസിനെ പരാജയപ്പെടുത്താനുള്ള പരിശ്രമത്തിനുള്ള പ്രധാനമന്ത്രിയുടെ ദുരിതാസ്വാസ നിധിയിലേക്ക് സംഭാവന നൽകിയ മുകേഷ് അംബാനിക്കും നിത അംബാനിക്കും ഞാൻ നന്ദി പറയുന്നു'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 500 കോടി രൂപ സംഭാവനയായി നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ചത്. നേരത്തെ ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാരുകൾക്ക് അഞ്ച് കോടി രൂപ വീതം റിലൻയസ് ഇൻഡസ്ട്രീസ് നൽകിയിരുന്നു. സാമ്പത്തിക സഹായം കൂടാതെ കോവിഡ് -19നെ പ്രതിരോധിക്കാൻ പല വിഭാഗങ്ങളിലായി റിലയൻസ് കുടുംബം ഒന്നാകെ രംഗത്തുണ്ട്. കോവിഡ് 19 ചികിത്സയ്ക്കായി 100 ബെഡുള്ള ആശുപത്രി റിലയൻസ് സജ്ജമാക്കിയിരുന്നു. മുംബൈയിലെ റിലയൻസ് ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് ഇത്തരത്തിൽ മാറ്റിയത്. രാജ്യത്ത് തന്നെ കോവിഡ് 19 ചികിത്സയ്ക്ക് പ്രത്യേകമായി സജ്ജീകരിക്കുന്ന ആദ്യ ആശുപത്രിയാണ് ഇത്.

advertisement

You may also like:ഏത്തമിടലൊക്കെ പഴയ ഫാഷനല്ലേ; കറങ്ങാനിറങ്ങിയ യുവാവിന് മാതൃകാ ശിക്ഷ നല്‍കി പൊലീസ്‍ [NEWS]രാജ്യത്തെ തിരികെ കൊണ്ട് വരാന്‍ എന്‍റെ ചെറിയ സഹായം'; 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ [NEWS]രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം‍ [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൂടാതെ ലോക്ക് ഡൌൺ പുരോഗമിക്കുന്നതിനിടെ നിരവധിയാളുകൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയും റിലയൻസ് ഏറ്റെടുക്കുന്നുണ്ട്. അടുത്ത പത്ത് ദിവസത്തിനുള്ളിൽ 50 ലക്ഷം പേർക്ക് ഭക്ഷണം നൽകും. ആരോഗ്യമേഖലയിലുള്ളവർക്കും മറ്റ് സന്നദ്ധപ്രവർത്തകർക്കുമായി ഒരു ലക്ഷം മാസ്ക്കുകൾ പ്രതിദിനം നിർമ്മിച്ചു നൽകുകയും ചെയ്യുന്നുണ്ട്. അവശ്യ സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് സൌജന്യ ഇന്ധനവും റിലയൻസ് ഇൻഡസ്ട്രീസ് ഉറപ്പാക്കുന്നുണ്ട്. ആരോഗ്യമേഖലയിലുള്ളവർക്കും മറ്റ് സന്നദ്ധപ്രവർത്തകർക്കുമായി സെൽഫ് പ്രൊട്ടക്ഷൻ ഉപകരണങ്ങളും നൽകുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19| കോവിഡ് പ്രതിരോധ പ്രവർത്തനം: റിലയൻസിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories