COVID 19| 'രാജ്യത്തെ തിരികെ കൊണ്ട് വരാന്‍ എന്‍റെ ചെറിയ സഹായം'; 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ
- Published by:user_49
- news18-malayalam
Last Updated:
രാജ്യത്തെ പട്ടിണിക്കാര്‍ക്കും തെരുവ് നായ്ക്കളുടെ സുരക്ഷക്കും 5 ലക്ഷം നൽകി
മുംബൈ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് ക്രിക്കറ്റ് താരം രോഹിത് ശര്‍മയുടെ സഹായം. 80 ലക്ഷം രൂപയാണ് രോഹിത് സംഭാവന നല്‍കിയത്. ട്വിറ്ററിലൂടെയാണ് രോഹിത് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 45 ലക്ഷവും മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25 ലക്ഷം രൂപയുമാണ് രോഹിത് സംഭാവന നല്‍കിയത്. കൂടാതെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പട്ടിണിയിലായ ആളുകളെ സഹായിക്കാനായി ആരംഭിച്ച 'ഡൊമാറ്റോ ഫീഡിങ് ഇന്ത്യ' ക്യാപെയ്‌ന് അഞ്ച് ലക്ഷം രൂപയും ശേഷിക്കുന്ന അഞ്ച് ലക്ഷം പട്ടിണിയിലായ തെരുവുനായ്ക്കളുടെ സുരക്ഷയ്ക്കുമാണ് നല്‍കിയത്.
You may also like:നിർദേശങ്ങൾ ലംഘിച്ച് റോഡിൽ സാഹസികത; യുവാവിനെ ലോക്ക്ഡൗൺ ചെയ്ത് നാട്ടുകാരും പൊലീസും [PHOTO]ശ്വാസം കിട്ടാതെ പിടയുന്ന മകനെ കണ്ട പിതാവിന് ഹൃദയാഘാതം; നിമിഷങ്ങൾക്കുള്ളിൽ ഒരുവീട്ടിൽ രണ്ട് മരണം [NEWS]വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്നുമുതൽ കർശന വാഹന പരിശോധനയുമായി പോലീസ് [NEWS]
'നമ്മുടെ രാജ്യം പഴയപടി ആകേണ്ടത് നമ്മുടെ ആവശ്യമാണ്. അതിനുള്ള ഉത്തരവാദിത്വം നമ്മുക്കാണ്. പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേയ്ക്ക് 45 ലക്ഷവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25 ലക്ഷവും ഫീഡിങ് ഇന്ത്യാ ക്യാംപെയിന് അഞ്ച് ലക്ഷവും തെരുവ് നായ്ക്കളുടെ ക്ഷേമത്തിന് അഞ്ച് ലക്ഷവും നല്‍കി ഞാന്‍ എന്റെ എളിയ ദൗത്യം നിര്‍വ്വഹിച്ചു. നമ്മുടെ നേതാക്കള്‍ക്ക് പിന്നില്‍ ഒന്നായി അണിനിരന്ന് അവരെ പിന്തുണയ്ക്കാം'- 'ട്വിറ്ററിലൂടെ രോഹിത് പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 31, 2020 2:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
COVID 19| 'രാജ്യത്തെ തിരികെ കൊണ്ട് വരാന്‍ എന്‍റെ ചെറിയ സഹായം'; 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ