രാജ്യത്തെ 19 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണെന്നത് അഭിമാനകരമായ കാര്യമാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ല.
കോണ്‍ഗ്രസ് രാജ്യത്തെ വിഘടിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ബി.ജെ.പി രാജ്യത്തെ വോട്ട് ബാങ്ക് രാഷ്ട്രീയം ഇല്ലാതാക്കിയെന്നും മോദി പറഞ്ഞു.
ഭോപ്പാലില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
വികസനത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കുന്നതിനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ റാഫേല്‍ ഇടപാടില്‍ അഴിമതി ആരോപിക്കുന്നത്. പ്രധാനമന്ത്രി പദത്തില്‍ നിന്ന് തന്നെ പുറത്താക്കാന്‍ അവര്‍ വിദേശ ശക്തികളെയാണ് കോണ്‍ഗ്രസ് കൂട്ടുപിടിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് വിദേശ രാജ്യങ്ങളല്ലെന്നും മോദി വ്യക്തമാക്കി.
രാജ്യത്ത് ഒരു സഖ്യം രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. അധികാരത്തില്‍ നിന്ന് പുറത്തായതോടെ കോണ്‍ഗ്രസിന് സമനില തെറ്റിയെന്നും മോദി ആരോപിച്ചു.
