'ഞാൻ‌ ഇന്ത്യയെ ഇഷ്ടപ്പെടുന്നു, എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയുക'

Last Updated:
'ഞാൻ ഇന്ത്യയെ ഇഷ്ടപ്പെടുന്നു. എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയുക' - ഐക്യാരാഷ്ട്ര സഭയുടെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജിനോട് അമേരിക്കൻ പ്രസിഡൻറ് ഡൊണാൽഡ് ട്രംപ് പറഞ്ഞ വാക്കുകളാണിത്.
ചടങ്ങിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ നിക്കി ഹേലി കേന്ദ്രമന്ത്രി സുഷ്മയെ ആശ്ലേഷിക്കുകയും പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ പരിചയപ്പെടുത്തി കൊടുക്കുകയുമായിരുന്നു.
പ്രധാനമന്ത്രിയുടെ അഭിനന്ദനം സുഷ്മ സ്വരാജിനെ അറിയിച്ചപ്പോഴായിരുന്നു ട്രംപിന്റെ നല്ല വാക്കുകൾ. ഇന്ത്യൻ നയന്ത്രപ്രതിനിധികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലഹരിക്കെതിരായ ആഗോള പരിപാടിയിൽ ട്രംപ് ആണ് അധ്യക്ഷത വഹിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷ്മാസ്വരാജ് പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
'ഞാൻ‌ ഇന്ത്യയെ ഇഷ്ടപ്പെടുന്നു, എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയുക'
Next Article
advertisement
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
  • മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ്

  • ഡിസംബർ 7 മുതൽ 2026 ജനുവരി 19 വരെ സർവീസ്

  • പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

View All
advertisement