ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തോട് വിടപറയാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നാവികസേനയുടെ പുതിയ പതാക. വെള്ള പതാകയുടെ ഇടതുവശത്ത് മുകളിലായി ഇന്ത്യയുടെ പതാകയും വലത് വശത്ത് നാവിക സേനയുടെ പുതിയ ചിഹ്നത്തിൽ ദേവനാഗരി ലിപിയിൽ 'സത്യമേവ് ജയതേ' എന്ന ദേശീയ മുദ്രാവാക്യവും ആങ്കറും നേവിയുടെ മുദ്രാവാക്യവും കൊത്തിവച്ചിരിക്കുന്ന ഇന്ത്യൻ ദേശീയ ചിഹ്നം അടങ്ങിയിരിക്കുന്നു.
Also read: ചരിത്രം കുറിച്ച് നാവികസേന; പ്രധാനമന്ത്രി INS വിക്രാന്ത് രാജ്യത്തിനു സമർപ്പിച്ചു
സമ്പന്നമായ ഇന്ത്യൻ സമുദ്ര പൈതൃകത്തിന് ഏറ്റവും അനുയോജ്യമായ പതാകയായിരിക്കും ഇനി നാവികസേനയുടേതെന്ന് പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ദേശീയ പതാക നാവികസേനയുടെ ദേശീയ ചൈതന്യത്തെ പ്രതീകപ്പെടുത്തുന്നു. അഷ്ടഭുജമുള്ള ചിഹ്നം എട്ട് ദിശകളെയാണ് സൂചിപ്പിക്കുന്നത്. സമ്പത്ത്, അനന്തത, എല്ലാ ദിശകളിൽ നിന്നും അനുകൂലത എന്നിവ ആകർഷിക്കുന്നു.
Also read: നാവിക സേനയ്ക്ക് പുതിയ പതാക; കൊളോണിയൽ അടയാളങ്ങൾ വെടിയാൻ മോദി സർക്കാർ
വെളുത്ത പശ്ചാത്തലത്തിൽ തിരശ്ചീനവും ലംബവുമായ ചുവന്ന വരകളും ഇവ യോജിക്കുന്ന സ്ഥലത്ത് അശോക സ്തംഭവും ഇടതുവശത്ത് മുകളിൽ ത്രിവർണ്ണ പതാകയും ആലേഖനം ചെയ്തതായിരുന്നു നേരത്തേയുണ്ടായിരുന്ന പതാക.
ഇംഗ്ലണ്ടിന്റെ ദേശീയ പതാകയായ സെന്റ് ജോർജ്ജിന്റെ പ്രതീകപ്പെടുത്തുന്നതാണ് തിരശ്ചീനവും ലംബവുമായ ചുവന്ന വരകൾ. അത് കൊളോണിയൽ ഭൂതകാലത്തെ ഓർമ്മിപ്പിക്കുന്നു.