Naval Ensign| നാവിക സേനയ്ക്ക് പുതിയ പതാക; കൊളോണിയൽ അടയാളങ്ങൾ വെടിയാൻ മോദി സർക്കാർ
- Published by:Rajesh V
- trending desk
Last Updated:
ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തിന്റെ മാറാപ്പ് ഉപേക്ഷിക്കുന്നതിന് വേണ്ടി വിപുലമായ ശ്രമങ്ങളാണ് പ്രധാനമന്ത്രി നടപ്പിലാക്കുന്നത്
രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ (indigenous aircraft carrier) ഐഎൻഎസ് വിക്രാന്ത് (INS Vikrant) സെപ്റ്റംബർ 2ന് കൊച്ചിൻ ഷിപ്പിയാഡ് ലിമിറ്റഡിൽ (Cochin Shipyard Limited) പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi ) കമ്മീഷൻ ചെയ്യും. ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തോട് വിടപറയാനുള്ള നീക്കങ്ങളുടെ ഭാഗമായി നാവികസേനയുടെ പുതിയ പതാക (Naval Ensign) ഈ ചടങ്ങിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. സമ്പന്നമായ ഇന്ത്യൻ സമുദ്ര പൈതൃകത്തിന് ഏറ്റവും അനുയോജ്യമായ പതാകയായിരിക്കും ഇനി നാവികസേനയുടേത്. ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, "കൊളോണിയൽ മനോഭാവമില്ലാത്ത ഒരു ഇന്ത്യ" നവഭാരതത്തിന് അനിവാര്യമായ അഞ്ച് കാര്യങ്ങളിൽ ഒന്നാണെന്ന് (പഞ്ച് പ്രാൺ) പ്രധാനമന്ത്രി എടുത്തു പറഞ്ഞിരുന്നു. ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തിന്റെ മാറാപ്പ് ഉപേക്ഷിക്കുന്നതിന് വേണ്ടി വിപുലമായ ശ്രമങ്ങളാണ് പ്രധാനമന്ത്രി നടപ്പിലാക്കുന്നത്.
പഴയ നിയമങ്ങൾ ഉപേക്ഷിക്കുന്നു
പഴയതും കാലഹരണപ്പെട്ടതുമായ 1500 ലെറെ നിയമങ്ങൾ മോദി സർക്കാർ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. ഇവയിൽ മിക്കതും ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ശേഷിപ്പുകളായിരുന്നു. ഏപ്രിലിൽ ന്യൂഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ, കാലഹരണപ്പെട്ട നിയമങ്ങളിൽ നിന്നും അത് അനുസരിക്കുന്ന മനോഭാവത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കാൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രി ആയതിന് ശേഷമുള്ള തന്റെ ആദ്യ അഞ്ച് വർഷ കാലയളവിൽ കാലഹരണപ്പെട്ട ആയിരത്തിയഞ്ഞൂറോളം നിയമങ്ങൾ നീക്കം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത്തരത്തിൽ പിൻവലിക്കേണ്ട നിയമങ്ങളുടെ ഒരു നീണ്ട പട്ടിക ഇനിയും ഉണ്ടെന്നാണ് പ്രധാനമന്ത്രി മോദി തന്റെ കാഴ്ചപ്പാട് പങ്കിട്ടു കൊണ്ട് വ്യക്തമാക്കിയത്.
advertisement
”പൗരന്മാരെയും രാജ്യത്തെയും അനുസരണയുടെ ക്ലേശങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കാൻ ഞാൻ ക്യാബിനറ്റ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷം തികയുകയാണ്. ഇനിയും എന്തിനാണ് നമ്മൾ പൗരന്മാരെ അനുസരണയുടെ ചങ്ങലകളിൽ ബന്ധിച്ചു നിർത്തുന്നത്? ” പ്രധാനമന്ത്രി മോദി പറഞ്ഞു.
ആറ് മാസത്തിലൊരിക്കൽ ഫാക്ടറികളിലെ ടോയ്‌ലറ്റുകൾ വൈറ്റ് വാഷ് ചെയ്യാത്ത കുറ്റത്തിന് തടവുശിക്ഷ നിർബന്ധമാക്കുന്ന നിയമത്തിന്റെ ഉദാഹരണം ഉദ്ധരിച്ചുകൊണ്ട്, നിസാര പ്രശ്‌നങ്ങൾക്ക് പോലും പൗരന്മാരെ ജയിലിലേക്ക് അയയ്ക്കാൻ വേണ്ടി ആകരുത് നിയമം പാലിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
ഗാനം മാറ്റി
ഈ വർഷം ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിന്റെ (Beating the Retreat ceremony ) സമാപനത്തിൽ ആലപിക്കുന്ന ഗാനത്തിലും മാറ്റം വരുത്തിയിരുന്നു. ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിൽ പതിവായി ആലപിക്കുന്ന എബൈഡ് വിത്ത് മീ (Abide With Me) എന്ന ഗാനത്തിന് പകരം ഇത്തവണ ഏ മേരെ വതൻ കെ ലോഗോം ആണ് ആലപിച്ചത്. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരോടുള്ള ആദരസൂചകമായി കവി പ്രദീപ് എഴുതിയ ഈ ഗാനം ആലപിച്ചത് ഇതിഹാസതാരം ലതാ മങ്കേഷ്‌കർ ആണ്. സി രാമചന്ദ്രനാണ് ഹാനത്തിന് ഈണം നൽകിയത്. ഇന്ത്യൻ സംഗീതോപകരണങ്ങളായ സിത്താർ, സന്തൂർ, തബല എന്നിവ ആദ്യമായി ഉൾപ്പെടുത്തി കൊണ്ട് 2015ലെ ചടങ്ങിലും ചില വലിയ മാറ്റങ്ങൾ കൊണ്ടു വന്നിരുന്നു.
advertisement
ബജറ്റ് അവതരണത്തിലും മാറ്റം
സാധാരണയായി കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നത് ഫെബ്രുവരിയിലെ അവസാന ദിവസമായിരുന്നു. എന്നാൽ, 2017 ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഈ പതിവ് രീതിയിൽ മാറ്റം കൊണ്ടുവന്നു.
ബജറ്റ് സൈക്കിളിൽ കൊണ്ടു വന്ന ഈ ചെറിയ മാറ്റത്തിന് ഒരു വലിയ ലക്ഷ്യമാണ് ഉണ്ടായിരുന്നത്- സാമ്പത്തികരംഗത്തെ ഭരണ പരിഷ്കരണം. റെയിൽവെ ബജറ്റ് കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി അവതരിപ്പിക്കാനുള്ള തീരുമാനവും ശ്രദ്ധേയമായിരുന്നു. 92 വർഷമായി പ്രത്യേകമായി അവതരിപ്പിച്ചിരുന്ന റെയിൽവെ ബജറ്റ് 2017-ൽ ആദ്യമായി കേന്ദ്ര ബജറ്റിൽ ലയിപ്പിക്കാൻ തീരുമാനിച്ചു. ബ്രിട്ടീഷ് കാലത്തെ സമ്പ്രദായങ്ങളിൽ നിന്നുള്ള മറ്റൊരു വ്യതിചലനമായിരുന്നു ഇത്.
advertisement
Also Read- Drugs| ലഹരിയിൽ നിലതെറ്റി കേരളം
2019-ൽ നിർമല സീതാരാമൻ തന്റെ കന്നി ബജറ്റ് അവതരിപ്പിക്കാൻ എത്തിയത് കീഴ്വഴക്കങ്ങൾ തെറ്റിച്ചാണ്. ബജറ്റ് രേഖകൾ ബ്രീഫ്‌കേസിൽ കൊണ്ടുപോകുന്ന ദീർഘകാല കൊളോണിയൽ പാരമ്പര്യം അവർ ഉപേക്ഷിച്ചു. പകരം പരമ്പരാഗതമായി ഉപയോഗിക്കുന്ന ചുവന്ന തുണിസഞ്ചി (ബഹി ഖാത) തെരഞ്ഞെടുത്തു കൊണ്ട് അവർ രാജ്യത്തിന്റെ ശ്രദ്ധ ആകർഷിച്ചു.
സുഭാഷ് ചന്ദ്രബോസിന് ആദരം
ഈ വർഷം, ജനുവരി 23 ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷിക ദിനത്തിൽ ഇന്ത്യാ ഗേറ്റിൽ അദ്ദേഹത്തിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തിരുന്നു. ഈ ഹോളോഗ്രാമിന് പകരം ഇവിടെ ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച നേതാജിയുടെ പ്രതിമ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മവാർഷികത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തോടനുബന്ധിച്ച് ഇതേ സ്ഥലത്ത് പ്രതിമ അനാച്ഛാദനം ചെയ്യും. ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ പ്രതിമ നിന്നിരുന്ന ഇടത്താണ് ബോസിന്റെ പ്രതിമ സ്ഥാപിക്കുന്നത്. 1968-ൽ ആണ് ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ പ്രതിമ ഇവിടെ നിന്നും നീക്കം ചെയ്യുന്നത്.
advertisement
"രാഷ്ട്രം മുഴുവൻ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ, ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച അദ്ദേഹത്തിന്റെ ബൃഹത്തായ പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന വിവരം പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇത് അദ്ദേഹത്തോടുള്ള ഇന്ത്യയുടെ കടപ്പാടിന്റെ പ്രതീകമായിരിക്കും," പ്രധാനമന്ത്രി ട്വീറ്റിലൂടെ അറിയിച്ചത് ഇങ്ങനെയാണ്.
സ്വാതന്ത്രസമര നായകന്മാരുടെ അനുസ്മരണം
കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ ഹാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ബിപ്ലോബി ഭാരത് ഗാലറി ( Biplobi Bharat Gallery) ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വിപ്ലവകാരികളുടെ സംഭാവനകൾ ആണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. പശ്ചിമ ബംഗാളിന്റെ തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കൊളോണിയൽ കാലഘട്ടത്തിലെ പ്രശസ്തമായ ഈ കെട്ടിടം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വാതന്ത്ര്യ സമരത്തെയും വിപ്ലവകാരികളുടെ പങ്കിനെയും എടുത്തു കാട്ടുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിന് പ്രാധാന്യം നൽകി വരികയാണ്. വിപ്ലവ പ്രസ്ഥാനം, വിപ്ലവ നേതാക്കളുടെ സുപ്രധാന അസോസിയേഷനുകളുടെ രൂപീകരണം, ഇന്ത്യൻ നാഷണൽ ആർമിയുടെ രൂപീകരണം, നാവിക കലാപത്തിന്റെ സംഭാവന എന്നിവയിലാണ് ബിപ്ലോബി ഭാരത് ഗാലറി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
advertisement
ഭാഷയിലെ അന്തരം കുറയ്ക്കുന്നു
പ്രധാനമന്ത്രി മാതൃഭാഷയുടെ ഒരു വക്താവാണ്. മാതൃഭാഷയിൽ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എപ്പോഴും എടുത്തുപറയാറുണ്ട്. മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ഓർമ്മയിൽ ഇന്ത്യ പിന്തുടർന്നു വന്ന ഇംഗ്ലീഷ് അധിഷ്‌ഠിത വിദ്യാഭ്യാസത്തിൽ നിന്നുള്ള ശ്രദ്ധേയമായ വ്യതിചലനമായി ഇതിനെ കാണാം.
“ മാതൃഭാഷയിലുള്ള വിദ്യാഭ്യാസം കുട്ടികളുടെ മാനസിക വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷകളിൽ മെഡിക്കൽ, ടെക്‌നിക്കൽ വിദ്യാഭ്യാസം പഠിപ്പിക്കാൻ തുടങ്ങി" എന്നാണ് ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 31, 2022 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Naval Ensign| നാവിക സേനയ്ക്ക് പുതിയ പതാക; കൊളോണിയൽ അടയാളങ്ങൾ വെടിയാൻ മോദി സർക്കാർ