ഇരകളുടെ ദുഃഖത്തിൽ പങ്കുചേർന്ന് പ്രധാനമന്ത്രി
"വളരെ വേദനയോടെയാണ് ഞാൻ ഇന്ന് ഇവിടെ എത്തിയിരിക്കുന്നത്. ഡൽഹിയിൽ ഇന്നലെ വൈകുന്നേരം നടന്ന ഭയാനകമായ സംഭവം എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. ഇരകളായ കുടുംബങ്ങളുടെ ദുഃഖം ഞാൻ മനസ്സിലാക്കുന്നു. രാജ്യം മുഴുവൻ ഇന്ന് അവരോടൊപ്പമുണ്ട്," - മോദി പറഞ്ഞു.
സംഭവം അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായി കഴിഞ്ഞ രാത്രി മുഴുവൻ താൻ ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം അറിയിച്ചു. "നമ്മുടെ ഏജൻസികൾ ഈ ഗൂഢാലോചനയുടെ ചുരുളഴിക്കും. ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്ഫോടനത്തിൽ ഇതുവരെ 12 പേർ മരണപ്പെടുകയും 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതും വായിക്കുക: Delhi Blast | സ്‌ഫോടനത്തിന് അമോണിയം നൈട്രേറ്റ്, ഇന്ധനം, ഡിറ്റണേറ്ററുകള്‍ എന്നിവ ഉപയോഗിച്ചതായി കണ്ടെത്തൽ
വേഗത്തിലും സമഗ്രമായും അന്വേഷണം: രാജ്‌നാഥ് സിംഗ്
സംഭവത്തിൽ രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസികൾ 'വേഗത്തിലും സമഗ്രമായും' അന്വേഷണം നടത്തുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഉത്തരവാദികളെ വെറുതെ വിടില്ലെന്നും അന്വേഷണത്തിലെ കണ്ടെത്തലുകൾ ഉടൻ പരസ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Summary: Prime Minister Narendra Modi has assured that all those responsible for the devastating car bombing at Delhi's Red Fort will be brought to justice. Speaking at a public event during his two-day official visit to Bhutan, PM Modi stated that the government is treating the attack with the utmost seriousness and that the conspirators will not be spared.
