യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോസ്ഗര്‍ യോജന എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതിയനുസരിച്ച് സ്വകാര്യമേഖലയില്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന യുവാക്കള്‍ക്ക് സര്‍ക്കാരില്‍നിന്ന് 15,000 രൂപ ലഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കും. ഈ പദ്ധതിയിലൂടെ ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
2017-ൽ അവതരിപ്പിച്ച ചരക്ക് സേവന നികുതി, ലളിതവൽക്കരണത്തിനും നിരക്ക് യുക്തിസഹീകരണത്തിനുമുള്ള ആവർത്തിച്ചുള്ള ആഹ്വാനങ്ങൾ വ്യവസായ, സംസ്ഥാന സർക്കാരുകളിൽ നിന്ന് ഒരുപോലെ നേരിടേണ്ടി വന്നിട്ടുണ്ട്. ഉത്സവ സീസണിന് മുന്നോടിയായി ജിഎസ്ടി കൗൺസിലിൽ ചർച്ചകൾക്ക് വേദിയൊരുക്കാൻ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യ വികസനം, ഉൽപ്പാദന മുന്നേറ്റം, 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള പ്രതിജ്ഞാബദ്ധത എന്നിവയെക്കുറിച്ചും മോദി പ്രസംഗത്തിൽ പരാമർശിച്ചു.
ആണവായുധം കാട്ടി പാകിസ്ഥാൻ ഇന്ത്യയെ വിരട്ടേണ്ടെന്നും ഓപ്പറേഷൻ സിന്ദൂറിനുശേഷം പാകിസ്ഥാന് ഉറക്കം നഷ്ടപ്പെട്ടെന്നും മോദി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ടമറുപടി നൽകി. ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി. തന്ത്രവും ലക്ഷ്യവും ആക്രമണത്തിന്‍റെ സമയവും സൈന്യമാണ് തീരുമാനിച്ചത്. സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് സൈന്യം ചെയ്തത്. ശത്രുവിന്‍റെ മണ്ണിലേക്ക് നൂറുകണക്കിന് കിലോമീറ്ററുകളോളം കടന്നുകയറി ഭീകരരുടെ ആസ്ഥാനം തകർത്തു. പാകിസ്ഥാനിലെ നാശം വളരെ വലുതായിരുന്നു.
സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും മോദി ആവർത്തിച്ചു. ഭീകരരെയും അവരെ പിന്തുണക്കുന്നവരെയും ഇന്ത്യ വേർതിരിച്ച് കാണില്ല. അയൽരാജ്യത്ത് നിന്ന് ഭാവിയിൽ എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ കടുത്ത തിരിച്ചടി നൽകും. രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും മോദി കൂട്ടിച്ചേർത്തു.
രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയിൽ എത്തിയത്. ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനമായ ഡൽഹിയിലും രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Summary: In his I-Day speech, PM Modi said the next-gen GST reforms will make life easier for the common man and strengthen the economy, calling it a Diwali ‘gift’ for citizens.