ബീഹാറിലേതിന് സമാനമായ ജാതി സെൻസസ് വേണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം പ്രത്യക്ഷത്തിൽ പിന്നാക്ക ജാതിക്കാർക്കുവേണ്ടിയുള്ള വാദത്തെ ഉയർത്തിക്കാണിക്കാനാണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അത് ബിജെപിയുടെ ‘ഹിന്ദു’ വോട്ട് തകർക്കാനുള്ള തന്ത്രമായിരുന്നുവെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി എല്ലാ ജാതികളിലുമുള്ള ദരിദ്രർക്കായി ക്ഷേമ ആനുകൂല്യങ്ങൾ നടപ്പിലാക്കി, ജാതി പരിഗണനകൾക്ക് അതീതമായി വോട്ട് തനിക്ക് അനുകൂലമാക്കി. അതിനാൽ, മണ്ഡല രാഷ്ട്രീയത്തിന്റെ രണ്ടാം യുഗം ലക്ഷ്യമിട്ടാണ് ഇന്ത്യ (I.N.D.I.A) സഖ്യം ശ്രമം നടത്തുന്നത്.
advertisement
Also read-40 ഓളം നയതന്ത്ര ഉദ്യോഗസ്ഥർ രാജ്യം വിടണം; കാനഡക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറയാറുണ്ടായിരുന്നു, രാജ്യത്തിന്റെ വിഭവങ്ങളിൽ ന്യൂനപക്ഷങ്ങൾക്കാണ് ആദ്യം അവകാശമെന്ന്. അതിൽ മുസ്ലീങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും. ഇപ്പോൾ, വിഭവങ്ങളിൽ ആർക്കാണ് ആദ്യ അവകാശം എന്ന് ജനസംഖ്യ നിർണ്ണയിക്കുമെന്ന് കോൺഗ്രസ് പറയുന്നു. അപ്പോൾ, ന്യൂനപക്ഷങ്ങളുടെ അവകാശം കുറയ്ക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടോ? ജനസംഖ്യ അനുസരിച്ച്, ആദ്യ അവകാശം ആർക്കായിരിക്കും? അതിനാൽ, ഹിന്ദുക്കളിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള വിഭാഗം മുന്നിട്ടിറങ്ങി അവരുടെ അവകാശങ്ങൾ മേടിച്ചെടുക്കണോ?” പ്രധാനമന്ത്രി നരേന്ദ്രമോദി ഛത്തീസ്ഗഡിൽ ചോദിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യ പാവപ്പെട്ടവരാണെന്നും അവരുടെ ക്ഷേമമാണ് തന്റെ പ്രധാന ലക്ഷ്യമെന്നും മോദി പറഞ്ഞു. ”ദേശവിരുദ്ധ ശക്തികൾക്കൊപ്പം ചേർന്ന് പുറത്തു നിന്നുള്ളവരാണ് കോൺഗ്രസിനെ നയിക്കുന്നത്”, അദ്ദേഹം കൂട്ടിച്ചേർത്തു.
”ഹിന്ദുക്കളെ ഭിന്നിപ്പിച്ച് രാജ്യത്തെ നശിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. പാവപ്പെട്ടവരെ ഭിന്നിപ്പിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ദരിദ്രരെ ശാക്തീകരിക്കാൻ കഴിഞ്ഞ 10 വർഷമായി ഞങ്ങൾ എല്ലാ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്നും” പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.