TRENDING:

ആംബുലൻസും ഡോക്ടറുമില്ല ; മധ്യപ്രദേശിൽ യുവതിയുടെ പ്രസവമെടുത്ത് ശുചീകരണ തൊഴിലാളി ,കു‍ഞ്ഞ് മരിച്ചു

Last Updated:

32 കാരിയായ റാണി എന്ന യുവതിയുടെ കുഞ്ഞാണ് പ്രസവസമയത്ത് വേണ്ടത്ര പരിചരണ കിട്ടാതെ മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മധ്യപ്രദേശ് : മധ്യപ്രദേശിൽ കൃത്യസമയത്ത് ആംബുലൻസിന്റെയും ഡോക്ടർമാരുടെയും സേവനം കിട്ടാത്തതോടെ യുവതിയുടെ പ്രസവമെടുത്ത് ശുചീകരണ തൊഴിലാളി. മധ്യപ്രദേശിലെ ശിപ്പുര ജില്ലയിലെ കാരയിലാണ് സംഭവം നടന്നത് .32 കാരിയായ റാണി എന്ന യുവതിയുടെ കുഞ്ഞാണ് പ്രസവസമയത്ത് വേണ്ടത്ര പരിചരണ കിട്ടാതെ മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപതോടെ റാണിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.എന്നാൽ യുവതിയുടെ വീട്ടുക്കാർ ആംബുലൻസ് വിളിച്ചെങ്കിലും സമയത്തിന് എത്തിയിരുന്നില്ല തുടർന്ന് യുവതിയെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു .എന്നാൽ അവിടെ സഹായത്തിന് ഡോക്ടറോ , നഴ്സുമാരോ ഉണ്ടായിരുന്നില്ല.
advertisement

അടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറ്റാത്ത വിധം യുവതി തളർന്നുപോയിരുന്നു. ഇതിനെ തുടർന്നാണ് ശുചീകരണ തൊഴിലാളി യുവതിയെ പരിചരിക്കാൻ എത്തിയത്.പ്രസവത്തിനു ശേഷം കുഞ്ഞ് മരിച്ചു. സംഭവ സമയത്ത് ആശുപത്രി ഡോക്ടറില്ലായിരുന്നു എന്നും ശുചീകരണ തൊഴിലാളിയായ സ്ത്രീ നാട്ടുകാരോട് സമ്മതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഞായറാഴ്ച അവധിയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .എന്നാൽ നേഴ്സ് എവിടെയാണെന്നതിനെ കുറിച്ച് സൂചനയില്ല. ശുചീകരണ തൊഴിലാളിയെ ജോലിയിൽ നിന്ന് പുറത്താക്കി, അതേ സമയം ഡോക്ടർക്കും നഴ്സിനുമെതിരെ നടപടി ഉണ്ടായോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ആംബുലൻസും ഡോക്ടറുമില്ല ; മധ്യപ്രദേശിൽ യുവതിയുടെ പ്രസവമെടുത്ത് ശുചീകരണ തൊഴിലാളി ,കു‍ഞ്ഞ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories