TRENDING:

നല്ല റോഡ് വേണമെന്ന് ഗർഭിണി; പ്രസവത്തിനു മുമ്പ് ഉറപ്പെന്ന് ബിജെപി എം.പി.

Last Updated:

ഇന്റർനെറ്റിലെ വ്യത്യസ്തമായ രീതിയിലെ പ്രതിഷേധം മാത്രമായിരുന്നില്ല, സ്ത്രീകൾ അധികാരികളുടെ ശ്രദ്ധയും പിടിച്ചുപറ്റി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മധ്യപ്രദേശിൽ നിന്നുള്ള എട്ട് ഗർഭിണികൾ, തങ്ങളുടെ ഗ്രാമമായ ഖദ്ദി ഖുർദിൽ നിന്ന് ആശുപത്രികളിലേക്ക് ടാർ ചെയ്ത റോഡുകൾ വേണമെന്ന ആവശ്യം സോഷ്യൽ മീഡിയയിലൂടെ ഉയർത്തിയത് ശ്രദ്ധേയമാവുന്നു. നിലവിൽ ശരിയായ റോഡ് ഗതാഗതം ഇവിടെയില്ല. വാഹന ഗതാഗത യോഗ്യമായ റോഡുകളുടെ അഭാവം പലപ്പോഴും ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലുള്ള സ്ത്രീകൾക്ക് ഗുരുതരമായ വെല്ലുവിളികൾ സൃഷ്ടിക്കുന്നു, ഇത് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ എത്താൻ ചെളി നിറഞ്ഞതും ദുർഘടവുമായ ഭൂപ്രദേശങ്ങളിലൂടെ യാത്ര ചെയ്യാൻ അവരെ നിർബന്ധിതരാക്കുന്നു.
(പ്രതിഷേധിക്കുന്ന ഗർഭിണികൾ)
(പ്രതിഷേധിക്കുന്ന ഗർഭിണികൾ)
advertisement

വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ചുകൊണ്ട്, സ്ത്രീകൾ ഇന്റർനെറ്റിന്റെ മാത്രമല്ല, അധികാരികളുടെ ശ്രദ്ധയും പിടിച്ചുപറ്റി. സിദ്ധി കളക്ടറും എംപിയും നടപടി ഉണ്ടാവുമെന്ന് വാഗ്ദാനം ചെയ്തു.

ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ലീലു ഷാ, 2023ൽ പ്രധാനമന്ത്രി മോദിയെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും ടാഗ് ചെയ്ത് ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. "മധ്യപ്രദേശിൽ നിന്നുള്ള 29 എംപിമാരെയും വിജയിപ്പിച്ചത് നിങ്ങളാണ്. ഇപ്പോൾ ഞങ്ങൾക്ക് ഒരു വഴി കണ്ടെത്താൻ കഴിയുമോ?," എന്നായിരുന്നു ഇതിലെ ആവശ്യം.

ലീലയ്ക്ക് റോഡ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, മാറിയത് അവരുടെ പ്രസവ തീയതി മാത്രമാണ്. എന്നിരുന്നാലും, വൈറലായ വീഡിയോയോട് പ്രതികരിക്കവേ, യുവതിയുടെ പ്രസവത്തിന് ഒരാഴ്ച മുമ്പ് നടപടികൾ ആരംഭിക്കുമെന്നും സൗകര്യങ്ങൾ ഒരുക്കുമെന്നും ബിജെപി എം.പി. രാജേഷ് മിശ്ര പറഞ്ഞു.

advertisement

ഇന്റർനെറ്റിലെ വ്യത്യസ്തമായ രീതിയിലെ പ്രതിഷേധം മാത്രമായിരുന്നില്ല, സ്ത്രീകൾ അധികാരികളുടെ ശ്രദ്ധയും പിടിച്ചുപറ്റി. സിദ്ധി കളക്ടറും എംപിയും റോഡ് യാഥാർഥ്യമാക്കാനുള്ള നടപടി വാഗ്ദാനം ചെയ്തു.

"എല്ലാ ഡെലിവറിക്കും ഒരു തീയതിയുണ്ട്. ഞങ്ങൾ ഈ വിഷയത്തിൽ നടപടിയെടുക്കും," ബിജെപി എംപി രാജേഷ് മിശ്ര പറഞ്ഞു.

"അവർ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങളുടെ അടുത്തേക്ക് വരാം. ഭക്ഷണം, വെള്ളം, പരിചരണം അങ്ങനെ എല്ലാ സൗകര്യങ്ങളും ഞങ്ങൾ നൽകും. ഈ കാര്യങ്ങളെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത് അനുയോജ്യമല്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

വനം വകുപ്പിന്റെ എതിർപ്പുകൾ കാരണം നിർമ്മാണം വൈകിയതായി എംപി പറഞ്ഞു. "ആവശ്യമെങ്കിൽ, ഞങ്ങൾക്ക് ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉണ്ട്" എന്നും അദ്ദേഹം പരാമർശിച്ചു.

"ഇതുവരെ റോഡ് തകരാറുമൂലം ഉള്ള പ്രസവസംബന്ധിയായ പ്രശ്നം ഉണ്ടായിട്ടുണ്ടോ? ആവശ്യമെങ്കിൽ, ഞങ്ങൾക്ക് ഹെലികോപ്റ്ററുകളും വിമാനങ്ങളുമുണ്ട്. ഞങ്ങൾക്ക് ആശാ പ്രവർത്തകരുണ്ട്. ഞങ്ങൾക്ക് ആംബുലൻസുകളുമുണ്ട്. എന്താണ് ആശങ്ക?", അദ്ദേഹം ചോദിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
നല്ല റോഡ് വേണമെന്ന് ഗർഭിണി; പ്രസവത്തിനു മുമ്പ് ഉറപ്പെന്ന് ബിജെപി എം.പി.
Open in App
Home
Video
Impact Shorts
Web Stories