TRENDING:

പുകവലിയെ എതിര്‍ത്തു; ട്രെയിനില്‍ ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊന്നു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷാജഹാന്‍പുര്‍: പുകവലിച്ചതിനെ എതിര്‍ത്ത ഗര്‍ഭിണിയെ സഹയാത്രികന്‍ ട്രെയിനില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പുകവലി നിര്‍ത്താന്‍ പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ വാഗ്വാദമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
advertisement

പഞ്ചാബ്- ബിഹാര്‍ ജാലിയന്‍വാല എക്‌സ്പ്രസിലാണു സംഭവം. വെള്ളിയാഴ്ച രാത്രി ജനറല്‍ കംപാര്‍ട്‌മെന്റില്‍ യാത്ര ചെയ്യവെയാണു ഛിന്‍ടാ ദേവി (45) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹയാത്രികന്‍ സോനു യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മധു കൊല്ലപ്പെട്ട കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തീരുമാനം സർക്കാർ റദ്ദാക്കി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഛിന്‍ടാ ദേവിയുമായി തര്‍ക്കിച്ച സോനു യാദവ് ഇവരെ കടന്നാക്രമിച്ച് കഴുത്ത് ഞെരിക്കുകയായിരുന്നു. ഷാജഹാന്‍പുരില്‍ ട്രെയിന്‍ നിര്‍ത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍ വ്യക്തമാക്കുകയായിരുന്നു. ബിഹാറിലേക്കുള്ള യാത്രയിലായിരുന്നു ഛിന്‍ടാ ദേവിയും കുടുംബവും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
പുകവലിയെ എതിര്‍ത്തു; ട്രെയിനില്‍ ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊന്നു