TRENDING:

തിരുവനന്തപുരം സ്വദേശിനി കോസ്റ്റ് ഗാർഡ് കമാൻഡ‍ന്റ് ഇന്ദു പി നായർക്ക് രാഷ്ട്രപതിയുടെ തത്രക്ഷക് മെഡൽ

Last Updated:

ലോകമെമ്പാടുമുള്ള വിവിധ കോസ്റ്റ് ഗാർഡുകളുടെ നിയമനിർമാണങ്ങളെയും ആറ് പ്രധാന ഷിപ്പിംഗ് ബില്ലുകളെയും കുറിച്ച് ഇന്ദു നടത്തിയ സമഗ്രമായ വിശകലനം കോസ്റ്റ് ഗാർഡ് സർവീസിൽ സുപ്രധാന മാറ്റങ്ങൾക്കാണ് വഴിയൊരുക്കിയത്

advertisement
ചെന്നൈ: കോസ്റ്റ് ഗാർഡ് ചെന്നൈ ഈസ്റ്റേൺ റീജിയണൽ ആസ്ഥാനത്തെ റീജിയണൽ ലോ ഓഫീസറും തിരുവനന്തപുരം സ്വദേശിനിയുമായ കമാൻഡ‍ന്റ് ഇന്ദു പി നായർക്ക് രാഷ്ട്രപതിയുടെ തത്രക്ഷക് മെഡൽ. 22 വർഷത്തെ വിശിഷ്ട സേവനം കണക്കിലെടുത്താണ് അംഗീകാരം.
കമാൻഡ‍ന്റ് ഇന്ദു പി നായർ
കമാൻഡ‍ന്റ് ഇന്ദു പി നായർ
advertisement

തൃശൂർ ഗവ. ലോ കോളേജിൽ നിന്ന് എൽഎൽബി പൂർത്തിയാക്കിയ ഇന്ദു, സമുദ്ര നിയമങ്ങൾ നടപ്പിലാക്കുന്നതിനായി 'വിസിറ്റ്, ബോർഡ്, സെർച്ച് ആൻഡ് സീഷർ' (VBSS) പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യൻ കോസ്റ്റ് ഗാർഡിനെ ശാക്തീകരിക്കുന്ന കേന്ദ്ര ഗവൺമെന്റ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

ലോകമെമ്പാടുമുള്ള വിവിധ കോസ്റ്റ് ഗാർഡുകളുടെ നിയമനിർമാണങ്ങളെയും ആറ് പ്രധാന ഷിപ്പിംഗ് ബില്ലുകളെയും കുറിച്ച് ഇന്ദു നടത്തിയ സമഗ്രമായ വിശകലനം കോസ്റ്റ് ഗാർഡ് സർവീസിൽ സുപ്രധാന മാറ്റങ്ങൾക്കാണ് വഴിയൊരുക്കിയത്.

advertisement

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, ദീർഘകാലമായി തീർപ്പുകൽപ്പിക്കാത്ത 75 ശതമാനം കോടതി കേസുകളും കോസ്റ്റ് ഗാർഡിന് അനുകൂലമായി പരിഹരിക്കപ്പെടുന്നുണ്ടെന്ന് അവർ ഉറപ്പാക്കി. സർക്കാർ ഖജനാവിലേക്ക് 15.5 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാക്കാനും ഇവരുടെ ഇടപെടലുകളിലൂടെ സാധിച്ചു. കൂടാതെ, ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ക്രിമിനൽ ബാധ്യതകൾ ചുമത്തപ്പെട്ട എട്ട് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരെ നിയമപോരാട്ടത്തിലൂടെ കുറ്റവിമുക്തരാക്കാനും ഇന്ദുവിന് കഴിഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൃത്യമായ നിയമപരമായ ഇടപെടലുകളിലൂടെ കോസ്റ്റ് ഗാർഡിനും സർക്കാരിനും ദോഷകരമായി ബാധിക്കാനിടയുള്ള ഇടക്കാല ഉത്തരവുകൾ തടയാനും ഇന്ദുവിന് സാധിച്ചു. ചെന്നൈയിൽ എൻസിസി യൂണിറ്റ് കമാൻഡിംഗ് ഓഫീസറായ ലഫ്റ്റനന്റ് കേണൽ സലേഷ് സോമരാജ് ആണ് ഭർത്താവ്. നന്ദന, അശ്വത് എന്നിവർ മക്കളാണ്. തിരുവനന്തപുരം തിരുമലയിലെ 'ഗോകുല'ത്തിലാണ് ഇന്ദു താമസിക്കുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തിരുവനന്തപുരം സ്വദേശിനി കോസ്റ്റ് ഗാർഡ് കമാൻഡ‍ന്റ് ഇന്ദു പി നായർക്ക് രാഷ്ട്രപതിയുടെ തത്രക്ഷക് മെഡൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories