ദീർഘദൂര ട്രെയിൻ യാത്രകൾ കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്ദേ ഭാരതിന്റെ സ്ലീപ്പർ ട്രെയിൻ പുറത്തിറക്കിയിരിക്കുന്നത്.
പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ട്രെയിൻ, കുറഞ്ഞ നിരക്കിൽ വിമാന യാത്രയ്ക്ക് സമാനമായ അനുഭവം യാത്രക്കാർക്ക് നൽകുന്നു. ദീർഘദൂര യാത്രകൾ കൂടുതൽ വേഗതയുള്ളതും സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ ഇതിലൂടെ സാധിക്കും.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പ്രത്യേകതകൾ
- ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലുള്ള യാത്രാസമയത്തിൽ ഏകദേശം 2.5 മണിക്കൂർ കുറവുണ്ടാകും. ഇത് തീർത്ഥാടനത്തിനും വിനോദസഞ്ചാരത്തിനും വലിയ ഉത്തേജനം നൽകും.
- മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ട്രെയിനിൽ ആകെ 16 കോച്ചുകളാണുള്ളത്. ഇതിൽ 11 എണ്ണം ത്രീ-ടയർ എസിയും, 4 എണ്ണം ടൂ-ടയർ എസിയും, ഒരെണ്ണം ഫസ്റ്റ് ക്ലാസ് എസിയുമാണ്.
- ആകെ 823 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാം (611 പേർക്ക് ത്രീ-ടയറിലും, 188 പേർക്ക് ടൂ-ടയറിലും, 24 പേർക്ക് ഫസ്റ്റ് ക്ലാസ് എസിയിലും).
- ട്രെയിനിൽ 'കവച്' (Kavach) സുരക്ഷാ സംവിധാനവും എമർജൻസി ടോക്ക് ബാക്ക് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
- വിമാന ടിക്കറ്റുകളേക്കാൾ കുറഞ്ഞ നിരക്കാണ് റെയിൽവേ നിശ്ചയിച്ചിരിക്കുന്നത്. 400 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് ത്രീ-ടയർ എസിക്ക് 960 രൂപ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. എസി 2-ടയർ ഏകദേശം 1,240 രൂപയും ഫസ്റ്റ് ക്ലാസ് എസി ഏകദേശം 1,520 രൂപയുമാണ്. 1,000 കിലോമീറ്ററിന് അടുത്തുള്ള യാത്രകൾക്ക് 2,400 രൂപ മുതൽ 3,800 രൂപ വരെയാകും നിരക്ക്.
- രാത്രിയിലെ ഭക്ഷണവും രാവിലെ ചായയും ട്രെയിനിൽ ലഭിക്കും. ഗുവാഹത്തിയിൽ നിന്ന് പുറപ്പെടുമ്പോൾ ആസാമീസ് വിഭവങ്ങളും കൊൽക്കത്തയിൽ നിന്ന് പുറപ്പെടുമ്പോൾ ബംഗാളി വിഭവങ്ങളും ലഭ്യമാകും.
- മികച്ച കുഷ്യനുകളോട് കൂടിയ എർഗണോമിക് ഡിസൈനിലുള്ള ബെർത്തുകൾ, സുഗമമായ യാത്രയ്ക്കുള്ള ഇംപ്രൂവ്ഡ് സസ്‌പെൻഷൻ, ശബ്ദശല്യം കുറഞ്ഞ കോച്ചുകൾ, ഓട്ടോമാറ്റിക് വാതിലുകൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.
- വന്ദേഭാരത് സ്ളീപ്പർ ട്രെയിനിൽ വിഐപി ക്വാട്ടയോ എമർജൻസി ക്വാട്ടയോ ഉണ്ടായിരിക്കില്ല. റെയിൽവേ ഉദ്യോഗസ്ഥർക്ക് പാസ് ഉപയോഗിച്ച് യാത്ര ചെയ്യാനും അനുമതിയില്ല. കൺഫോം ആയ ടിക്കറ്റുള്ള പൊതുജനങ്ങൾക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ.
advertisement
advertisement
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 17, 2026 3:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി മോദി ഫ്‌ളാഗ് ഓഫ് ചെയ്തു
