TRENDING:

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തുടങ്ങി; പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു

Last Updated:

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ സഭാംഗങ്ങളുടെയും സത്യപ്രതിജ്ഞയോടെയാണ് സമ്മേളനം ആരംഭിക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ ജനാധിപത്യത്തിൽ ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്നും, പുതിയ ലക്ഷ്യത്തോടെ മുന്നോട്ടുപോകാനാകട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മൂന്നാം ഘട്ടത്തിൽ മൂന്നുവട്ടം അധ്വാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് തവണ പാർലമെൻ്റംഗമായ ഭർതൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറായി നിയമിച്ചു. ജൂൺ 26നാണ് ലോക്‌സഭാ സ്പീക്കർ തിരഞ്ഞെടുപ്പ്.
advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ സഭാംഗങ്ങളുടെയും സത്യപ്രതിജ്ഞയോടെയാണ് സമ്മേളനം ആരംഭിക്കുക. ഇക്കുറി 293 സീറ്റുകളുമായി എൻഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്. ബിജെപിക്ക് 240 സീറ്റുകളാണുള്ളത്. മറുവശത്ത് പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്കിന് 234 സീറ്റുകളാണുള്ളത്.

ഇന്ത്യ ബ്ലോക്കിലെ ലോക്‌സഭാ എംപിമാർ പാർലമെൻ്റ് സമുച്ചയത്തിൽ ഒത്തുകൂടുകയും 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൻ്റെ ആദ്യ ദിവസം ഒരുമിച്ച് സഭയിലേക്ക് മാർച്ച് ചെയ്യുകയും ചെയ്യും.

ഗാന്ധി പ്രതിമ നിലനിന്നിരുന്ന പഴയ പാർലമെൻ്റ് മന്ദിരത്തിൻ്റെ രണ്ടാം നമ്പർ ഗേറ്റിന് സമീപം എംപിമാർ ഒത്തുകൂടുമെന്ന് മുതിർന്ന പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രോ-ടേം സ്പീക്കർ ഭർതൃഹരി മഹ്താബിൻ്റെ നിയമനത്തിൽ അസ്വസ്ഥരായ ഇന്ത്യൻ ബ്ലോക്ക് എംപിമാർ പാനൽ ബഹിഷ്കരിക്കുമെന്നും സത്യവാചകം ചൊല്ലിക്കൊടുക്കാൻ നേരം പിന്തുണ നൽകില്ലെന്നും അറിയിച്ചു.

advertisement

“സർക്കാരിൻ്റെ മനോഭാവം ഇപ്പോഴും ധിക്കാരപരമാണ്. എട്ടു തവണ എംപിയായിരുന്ന ഒരു ദളിത് എംപിയെ അവർ മറികടന്നു," പ്രോടേം സ്പീക്കർ നിയമന വിവാദത്തിൽ കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് പ്രോടേം സ്പീക്കർ ആകേണ്ടതായിരുന്നു. ദൗർഭാഗ്യവശാൽ, പാർലമെൻ്ററി കാര്യ മന്ത്രി പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The 18th Lok Sabha convenes for the first time on Monday. Ahead of that, Prime Minister Narendra Modi addressed media and expressed optimism in his third government. Modi welcomed the new MPs to the house during the media address

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തുടങ്ങി; പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു
Open in App
Home
Video
Impact Shorts
Web Stories