TRENDING:

'ഇന്ത്യ പറയുമ്പോള്‍ ലോകം ശ്രദ്ധയോടെ കേള്‍ക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ ഇന്ത്യക്കാരോട്

Last Updated:

സാമര്‍ത്ഥ്യം, ശക്തി എന്നിവയ്ക്ക് ഇന്ത്യ വ്യക്തമായ നിര്‍വചനം നല്‍കിയിട്ടുണ്ടെന്നും മോദി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). യുഎസ് സന്ദര്‍ശന വേളയില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
advertisement

"ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ കരുത്തുറ്റ ശബ്ദമായി ഇന്ത്യ മാറി. ആഗോള തലത്തില്‍ ഇന്ത്യ പറയുന്നത് ലോകം ശ്രദ്ധയോടെ കേള്‍ക്കുന്നു," മോദി പറഞ്ഞു.

സാമര്‍ത്ഥ്യം, ശക്തി എന്നിവയ്ക്ക് ഇന്ത്യ വ്യക്തമായ നിര്‍വചനം നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. അറിവ് പകരാനുള്ളതും സമ്പത്ത് കരുതലിന് വേണ്ടിയുള്ളതാണെന്നും അധികാരം മറ്റുള്ളവരെ സംരക്ഷിക്കാനുള്ളതാണെന്നുമുള്ള ആശയത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. അതാണ് ഇന്ത്യയുടെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച് രാജ്യങ്ങളുടെ സഹകരണത്തിലൂടെ ലോകത്തെ സമൃദ്ധിയിലേക്ക് നയിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം 2036ല്‍ ഇന്ത്യ ഒളിമ്പിക്‌സിന് വേദിയാകുമെന്നും അതിനായി തങ്ങള്‍ പരിശ്രമിച്ചുവരികയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

advertisement

"കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പാരീസ് ഒളിമ്പിക്‌സിന് സമാപനം കുറിച്ചത്. അധികം വൈകാതെ ഇന്ത്യയും ഒളിമ്പിക്‌സിന് വേദിയാകും. 2036ല്‍ ഇന്ത്യയില്‍ വെച്ച് ഒളിമ്പിക്‌സ് നടത്താന്‍ ഞങ്ങള്‍ പരിശ്രമിക്കുകയാണ്," മോദി പറഞ്ഞു.

ഇന്ത്യയില്‍ വളര്‍ന്നുവരുന്ന മെട്രോ ഗതാഗത സൗകര്യത്തെപ്പറ്റിയും അദ്ദേഹം വാചാലനായി. 2014ല്‍ വെറും 5 നഗരങ്ങളില്‍ മാത്രമാണ് മെട്രോ ട്രെയിന്‍ സൗകര്യമുണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ 23 നഗരങ്ങളില്‍ മെട്രോ ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ ബോസ്റ്റണിലും ലോസ് ഏഞ്ചല്‍സിലും അധികം വൈകാതെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

advertisement

"സിയാറ്റിലില്‍ പുതിയ കോണ്‍സുലേറ്റ് തുറക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇപ്പോഴിതാ ബോസ്റ്റണിലും ലോസ് ഏഞ്ചല്‍സിലും രണ്ട് കോണ്‍സുലേറ്റുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നു. ഉടന്‍ തന്നെ ഇവിടങ്ങളില്‍ കോണ്‍സുലേറ്റുകള്‍ തുറക്കും," അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Prime Minister Narendra Modi addresses the Indian diaspora in New York during his visit. He underscored how the world is all ears when India speaks

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ത്യ പറയുമ്പോള്‍ ലോകം ശ്രദ്ധയോടെ കേള്‍ക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ ഇന്ത്യക്കാരോട്
Open in App
Home
Video
Impact Shorts
Web Stories