"പ്രധാനമന്ത്രി നരേന്ദ്ര മോദി പാലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ഗാസയിലെ സംഘര്‍ഷ സ്ഥിതിയില്‍ മോദി ആശങ്ക രേഖപ്പെടുത്തി. പലസ്തീനിലെ ജനങ്ങളെ ഇന്ത്യ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു," വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സില്‍ കുറിച്ചു.
ഒക്ടോബര്‍ 7ന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച ലോക നേതാക്കളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാസയിലെ സംഘര്‍ഷത്തിലും ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. പിന്നാലെ ഗാസയിലെ ജനങ്ങള്‍ക്ക് ഇന്ത്യ സഹായമെത്തിക്കുകയും ചെയ്തു.
യുഎസ് സന്ദര്‍ശനത്തിനിടെ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുമായും കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലേദ് അല്‍-ഹമദ്-അല്‍-മുബാറക് അല്‍-സബാഹുമായും മോദി കൂടിക്കാഴ്ച നടത്തി.
കുവൈറ്റ് കിരീടവകാശിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ- കുവൈറ്റുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള വഴികളെപ്പറ്റിയും അദ്ദേഹം ചര്‍ച്ച ചെയ്തു.
അതേസമയം മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്‌കൂള്‍ ഓഫ് എന്‍ജീനിയറിംഗില്‍ വെച്ച് നടത്തിയ പരിപാടിയില്‍ യുഎസ്എയിലെ സാങ്കേതിക മേഖലയിലെ വിദഗ്ധരുമായും പ്രമുഖ കമ്പനികളുടെ സിഇഒമാരുമായും മോദി ചര്‍ച്ച നടത്തി.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച അദ്ദേഹം ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുത്തു. പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഞായറാഴ്ച ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം അമേരിക്കയിലെ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.