പ്രധാനമന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:ഏവർക്കും ഓണാശംസകൾ! നിങ്ങളുടെ ജീവിതത്തിൽ നല്ല ആരോഗ്യം, സമാനതകളില്ലാത്ത സന്തോഷം, അപാരമായ സമൃദ്ധി എന്നിവ വർഷിക്കട്ടെ. കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറി, അത് കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നു.
പ്രധാനമന്ത്രിയെ കൂടാതെ രാഷ്ട്രപതി ദ്രൗപദി മുർമുവും മലയാളികൾക്ക് ഓണാശംസകൾ നേർന്നു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.
ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 29, 2023 4:24 PM IST